ഭാര്യ ഹോമിയോ ഡോക്ടര്‍ ആയതിനാല്‍ മക്കള്‍ക്കു വാക്‌സിനേഷന്‍ നല്‍കിയില്ല; വിവാദത്തില്‍ വിശദീകരണവുമായി എഎം ആരിഫ്

ഭാര്യ ഹോമിയോ ഡോക്ടര്‍ ആയതിനാല്‍ മക്കള്‍ക്കു വാക്‌സിനേഷന്‍ നല്‍കിയില്ല; വിവാദത്തില്‍ വിശദീകരണവുമായി എഎം ആരിഫ്
ഭാര്യ ഹോമിയോ ഡോക്ടര്‍ ആയതിനാല്‍ മക്കള്‍ക്കു വാക്‌സിനേഷന്‍ നല്‍കിയില്ല; വിവാദത്തില്‍ വിശദീകരണവുമായി എഎം ആരിഫ്

ആലപ്പുഴ: റൂബെല്ല വാക്‌സിനേഷനെതിരെ സംസാരിച്ചുവെന്ന മാധ്യമ വാര്‍ത്തകളില്‍ വിശദീകരണവുമായി സിപിഎം എംഎല്‍എ എഎം ആരിഫ്. മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ആരിഫ് പറഞ്ഞു. റൂബെല്ല വാക്‌സിനെതിരെ താന്‍ സംസാരിച്ചിട്ടില്ലെന്നും വാക്‌സിനേഷന്‍ യജ്ഞം വിജയിപ്പിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നും ആരിഫ് പറഞ്ഞു.

ഇന്‍സ്റ്റിറ്യൂട്ട് ഒഫ് ഹോമിയോപത്സ് സംസ്ഥാന ശാസ്ത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് താന്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. പ്രസംഗം വസ്തുതാവിരുദ്ധമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരിഫ് വിശദീകരിച്ചു.

തന്റെ ഭാര്യ ഹോമിയോ ഡോക്ടര്‍ ആയിരുന്നതിനാല്‍ മക്കള്‍ക്ക് വാകിസിനേഷന്‍ നല്‍കിയിരുന്നില്ല. ഇക്കാര്യമാണ് പ്രസംഗത്തില്‍ പറഞ്ഞത്. വാക്‌സിനേഷനെക്കുറിച്ച് അക്കാദമിക് താത്പര്യത്തോടെയുള്ള സംവാദങ്ങളാണ് ഉയര്‍ന്നുവരേണ്ടത്. വാക്‌സിനേഷനെ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഭയപ്പെടാതെ സ്വന്തം ഭാഗം പറയാന്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്നാണ് താന്‍ പ്രസംഗിച്ചത്. ഇതിനെയാണ് റൂബല്ല വാക്‌സിനെതിരായി പ്രസംഗിച്ചതായി പ്രചാരണം നടത്തുന്നത്.

റൂബല്ല വാകിസിനേഷന്‍ വിജയിപ്പിക്കുക എന്നത് തന്റെ ഉത്തവാദിത്വമായിരുന്നു. അതു വിജയിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇത് ഇരട്ടത്താപ്പാണെന്ന്ു വ്യാഖ്യാനിക്കപ്പെട്ടേക്കാം. എന്നാല്‍ അതു തന്നെ ഉത്തരവാദിത്വമാണെന്നാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും ആരിഫ് വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com