സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക് ; ഫെബ്രുവരി നാലുമുതല്‍ അനിശ്ചിതകാല പണിമുടക്ക്

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നത് 
സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക് ; ഫെബ്രുവരി നാലുമുതല്‍ അനിശ്ചിതകാല പണിമുടക്ക്

കൊച്ചി : സ്വകാര്യ ആശുപത്രിയിസെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ഫെബ്രുവരി നാലാം തീയതി മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനം. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍
പ്രതിഷേധിച്ചാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നത്. 

ശമ്പളവര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 117 നഴ്‌സുമാരാണ് കഴിഞ്ഞ രണ്ടുമാസമായി സമരം ചെയ്യുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ നിരാഹാരസമരം തുടരുമെന്നാണ് നഴ്‌സുമാരുടെ നിലപാട്. നഴ്‌സുമാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ആശുപത്രി അടച്ചുപൂട്ടുകയാണെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. നഴ്‌സുമാരും രാഷ്ട്രീയപ്പാര്‍ട്ടികളും ഒത്തുചേര്‍ന്ന് ആശുപത്രിക്കെതിരെ അക്രമം നടത്തുകയാണെന്നും മാനേജ്‌മെന്റ് ആരോപിച്ചു. 

വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്ത രണ്ട് നഴ്‌സുമാരെ പിരിച്ചുവിട്ടതാണ് പ്രതിഷേധം ശക്തമാക്കിയത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്ക്, പി തിലോത്തമന്‍, ആലപ്പുഴ ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പുറത്താക്കിയവരെ തിരിച്ചെടുക്കാനാവില്ലെന്ന മാനേജ്‌മെന്റിന്റെ പിടിവാശിയാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com