സാമ്പത്തിക പ്രതിസന്ധി: ആഡംബര വാഹനങ്ങള്‍ വാങ്ങില്ല, കാലഹരണപ്പെട്ട തസ്തികള്‍ ഒഴിവാക്കുമെന്നും തോമസ് ഐസക്ക് 

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബജറ്റില്‍ ചെലവ് ചുരുക്കാന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്
സാമ്പത്തിക പ്രതിസന്ധി: ആഡംബര വാഹനങ്ങള്‍ വാങ്ങില്ല, കാലഹരണപ്പെട്ട തസ്തികള്‍ ഒഴിവാക്കുമെന്നും തോമസ് ഐസക്ക് 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബജറ്റില്‍ ചെലവ് ചുരുക്കാന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ആഡംബര വാഹനങ്ങള്‍ വാങ്ങില്ല. ആവശ്യമെങ്കില്‍ വാടകയ്ക്ക് എടുക്കാന്‍ ശ്രമിക്കും. ഫോണ്‍ കണക്ഷനുകള്‍ നിരക്കുകുറഞ്ഞ പാക്കേജുകളിലേക്ക് മാറ്റും. കാലഹരണപ്പെട്ട തസ്തികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ബജറ്റവതരണത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനുളള ശ്രമത്തിലാണ് തോമസ് ഐസക്ക്.സാമ്പത്തിക പ്രതിസന്ധി ബജറ്റില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരളസമൂഹം. കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കുളള ഒരു പദ്ധതിയും പറയുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ട്രഷറിയിലെ സാമ്പത്തിക ഞെരുക്കത്തിന് പരിഹാരമായതോടെ ഇടപാടുകളിലെ നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നുമാസമായി ട്രഷറിയിലെ ഇടപാടുകള്‍ സ്തംഭിച്ചിരിക്കുകയായിരുന്നു. വരവ് കുറഞ്ഞതും ചെലവുകൂടിയതും വായ്പയെടുക്കുന്നതിന് കേന്ദ്രം തടസ്സപ്പെടുത്തിയതുമാണ് പ്രതിസന്ധിക്ക് കാരണം

എന്നാല്‍ വായ്പയെടുക്കാനുളള തടസ്സം മാറിയതോടെ രണ്ടുഘട്ടമായി ഈ മാസം ഇതുവരെ രണ്ടായിരം കോടി കടമെടുത്തു. കേന്ദ്രവിഹിതമായി 1372 കോടി രൂപയും ട്രഷറിയിലെത്തി. ഇനി നാലായിരം കോടി കൂടി ഈ വര്‍ഷം കടമെടുക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com