ഇന്റര്‍പോള്‍ മ്യൂസിക് ബാന്റിന്റെ പേജില്‍ സഖാക്കളുടെ പേരില്‍ ആക്രമണം നടത്തി സംഘപരിവാര്‍

സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളിലൂടെ സംഘപരിവാറുകാരാണ് ആക്രമണം നടത്തുന്നത്
ഇന്റര്‍പോള്‍ മ്യൂസിക് ബാന്റിന്റെ പേജില്‍ സഖാക്കളുടെ പേരില്‍ ആക്രമണം നടത്തി സംഘപരിവാര്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍ പോളിനോട് ദുബൈ പൊലീസ് ആവശ്യപ്പെടുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ ഇന്റര്‍ നാഷ്ണല്‍ മ്യൂസിക് ബാന്റായ ഇന്റര്‍ പോളിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം. സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളിലൂടെ സംഘപരിവാറുകാരാണ് ആക്രമണം നടത്തുന്നത്. 

ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ആക്രമണം നടത്തിയ അതേ ഫെയ്ക് അക്കൗണ്ടുകളാണ് ഇവിടെയും ആക്രമണം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ് ഘടനക്ക് മികച്ച റേറ്റിങ് നല്‍കിയ മൂഡിസ് റേറ്റിങ്ങ് ഏജന്‍സിക്കെതിരെ സഖാക്കള്‍ ക്രിക്കറ്റ് താരത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ആക്രമണം നടത്തുന്നു എന്ന് പ്രരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അന്ന് ആക്രമണം നടത്തിയത്. നിങ്ങള്‍ ഉദ്ദേശിക്കുന്ന മൂഡി ഞാനല്ലെന്ന് പറഞ്ഞ് ടോം മൂഡി രംഗത്ത് വന്നിരുന്നു. എന്നാല്‍ അധികം വൈകാതെ ഇത് സംഘപരിവാറാണ് നടത്തിയത് എന്ന് തെളിഞ്ഞിരുന്നു. 
ഒരുതവണ പിടിവീണിട്ടും വീണ്ടും അതേ വഴിയില്‍ തന്നെ ആക്രമണവുമായി വന്നിരിക്കുകയാണ് സംഘപരിവാറിന്റെ സൈബര്‍ വിഭാഗം. 

ഇന്റര്‍പോള്‍ ഞങ്ങള്‍ പാര്‍ട്ടി വളഞ്ഞിരിക്കുകയാണ് .. ഒരുത്തനും അനങ്ങി പോവരുത് ... നമ്മുടെ നേതാവിന്റെ മോന്‍ എന്ന് പറഞ്ഞാല്‍ പാര്‍ട്ടിയുടെ മോന്‍ ആണ് .. ആ പൊന്നുമോനെതിരെ നീയൊക്കെ കേസ് എടുക്കും അല്ലെടാ ... സഖാക്കളെ ഫെബ്രുവരി 2 ന് നടക്കുന്ന ഇന്റര്‍പോള്‍ ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്ത് അത് വന്‍ വിജയമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ലാല്‍ സലാം എന്നൊക്കെ പറഞ്ഞ് നിരവധി കമന്റുകളാണ് വ്യാജ പ്രൊഫൈലുകളില്‍ നിന്ന് വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com