പദ്മാവതിന് ഓണ്‍ലൈനിലും ഭീഷണി: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം ഫെയ്‌സ്ബുക്ക് ലൈവില്‍

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ഫെയ്‌സ്ബുക്ക് ലൈവില്‍ 
പദ്മാവതിന് ഓണ്‍ലൈനിലും ഭീഷണി: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം ഫെയ്‌സ്ബുക്ക് ലൈവില്‍

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ഫെയ്‌സ്ബുക്ക് ലൈവില്‍. ചിത്രത്തിന്റെ തീയറ്റര്‍ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവന്നു. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നും പറഞ്ഞ് തീവ്ര ഹിന്ദു സംഘടനകള്‍ ആക്രമണം നടത്തുന്ന പശ്ചതാലത്തിലാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ചിത്രം പ്രചരിക്കുന്നത്. പതിനേഴായിരത്തിലധികം ആളുകള്‍ ഇതിനോടകം തന്നെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ചിത്രം കണ്ടുകഴിഞ്ഞു. 

ഉത്തരേന്ത്യയില്‍ പലയിടത്തും ചിത്രത്തിന്റെ പ്രദര്‍ശനം കര്‍ണിസേന തടയുന്നുണ്ട്. കര്‍ണിസേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ പ്രതിഷേധക്കാര്‍ കടകള്‍ തകര്‍ക്കുകയും വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തു. 

രാജസ്ഥാനിലെ ജയ്പൂര്‍, ബീഹാറിലെ മുസഫര്‍പൂര്‍, യുപിയിലെ വാരാണസി തുടങ്ങിയ ഇടങ്ങളിലെല്ലാം കര്‍ണിസേനയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും റാലിയും സംഘടിപ്പിച്ചു. ജയ്പൂരില്‍ പ്രതിഷേധക്കാര്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. മുസഫര്‍പൂരില്‍ വാളുകളും ഏന്തിയായിരുന്നു പ്രതിഷേധമാര്‍ച്ച്.

സിനിമ റിലീസാകുന്നത് പരിഗണിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുന്‍കരുതലിന്റെ ഭാഗമായി മുംബൈയില്‍ 30 കര്‍ണിസേനക്കാരെയും ഗുജറാത്തിലെ അഹമ്മദാബാദില്‍ 44 പേരെയും അറസ്റ്റു ചെയ്തു. കര്‍ണിസേനയോട് ആഭിമുഖ്യമുള്ള നിരവധിപേരെ ഡല്‍ഹിയിലും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഖ്‌നൗവില്‍ സിനിമ കാണാനെത്തിയവരെ റോസാപൂക്കള്‍ നല്‍കിയാണ് പ്രതിഷേധക്കാര്‍ മടക്കി അയക്കാന്‍ ശ്രമിച്ചത്. സിനിമയ്ക്ക് ടിക്കറ്റെടുത്തവര്‍ക്ക് പണം തങ്ങള്‍ മടക്കി നല്‍കുമെന്നും പ്രതിഷേ്ധക്കാര്‍ അറിയിച്ചു. അതിനിടെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണ ഭീഷണി ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ്.കഴിഞ്ഞ ദിവസം കര്‍ണിസേന ഹരിയാനയിലെ ഗുരുഗാവില്‍ സ്‌കൂള്‍ ബസിന് കല്ലെറിയുകയും തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com