'എല്ലാ പ്രാഞ്ചികള്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍; വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ ആദരിക്കുന്ന പരിപാടിയാണ് പത്മ പുരസ്‌കാരങ്ങള്‍'

ഭരിക്കുന്ന പാര്‍ട്ടിക്കു വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടിയാണ് പത്മ പുരസ്‌കാരങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍ 
'എല്ലാ പ്രാഞ്ചികള്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍; വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ ആദരിക്കുന്ന പരിപാടിയാണ് പത്മ പുരസ്‌കാരങ്ങള്‍'

രിക്കുന്ന പാര്‍ട്ടിക്കു വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടിയാണ് പത്മ പുരസ്‌കാരങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. 

ജനുവരി26 റിപ്പബ്ലിക് ദിനം.റിപബ്ലിക് ദിനത്തിനു മുന്നോടിയായി നടത്തുന്ന ഒരു ചടങ്ങാണ് പത്മപുരസ്‌കാര പ്രഖ്യാപനം. ഭരിക്കുന്ന പാര്‍ട്ടിക്കു വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടി 1954ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് തുടങ്ങിവച്ചത്. 1977ല്‍ മൊറാര്‍ജി ദേശായി പത്മവും ഭാരത രത്‌നവും നിര്‍ത്തലാക്കി. 1980ല്‍ ഇന്ദിരാഗാന്ധി പുന:സ്ഥാപിച്ചു.

ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന 1991ല്‍ മൊറാര്‍ജിക്കു ഭാരതരത്‌നം നല്‍കി ആദരിച്ചു. 1990ല്‍ സഹോദര രാഷ്ട്രം നിഷാന്‍ എ പാക്കിസ്ഥാന്‍ എന്ന പരമോന്നത സിവില്‍ ബഹുമതി നല്‍കി മൊറാര്‍ജി ഭായിയെ ആദരിച്ചിരുന്നു. രണ്ടു ബഹുമതികളും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
എല്ലാ പ്രാഞ്ചികള്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍. ജയ്ഹിന്ദ്! അദ്ദേഹം കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com