ഗവർണർ പതാക ഉയർത്തി; സംസ്ഥാനത്ത് റിപബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം

69മത് റിപബ്ലിക്‌ ദിന ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് തുടക്കമായി
ഗവർണർ പതാക ഉയർത്തി; സംസ്ഥാനത്ത് റിപബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം

തിരുവനന്തപുരം:  69മത് റിപബ്ലിക്‌ ദിന ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ  ഗവർണർ പി.സദാശിവം പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക്​ ദിനപരേഡ്​ നിരീക്ഷിച്ചുകൊണ്ട്​ അഭിവാദ്യം സ്വീകരിച്ചു. 

വിവിധ ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക്​ ദിനാഘോഷത്തിൽ പങ്കെടുത്തു. മന്ത്രിമാർ പതാക ഉയർത്തി ഗാർഡ്​ ഒാഫ്​ ഒാണർ സ്വീകരിച്ചു. ആഘോഷത്തോടനുബന്ധിച്ച്​ ജില്ലകളിൽ വിവിധ പരിപാടികളും അരങ്ങേറുകയാണ്. 

കൊച്ചിയിൽ മന്ത്രി എ.സി മൊയ്​തീൻ പതാക ഉയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ആലപ്പുഴയിൽ മന്ത്രി മാത്യു ടി തോമസ് ഗാർഡ്​ ഒാഫ്​ ഒാണർ സ്വീകരിച്ചു. കോഴിക്കോട്​ വിക്രം മൈതാനിയിൽ വി.എസ്​ സുനിൽ കുമാർ പരേഡ്​ പരിശോധിച്ച്​ അഭിവാദ്യം സ്വീകരിച്ചു. കണ്ണൂരിൽ മന്ത്രി ശൈലജ  അഭിവാദ്യം സ്വീകരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com