'ജാമിദ ടീച്ചറെ ജുമുഅക്ക് നേതൃത്വം നല്‍കാന്‍ ക്ഷണിച്ച് താങ്കള്‍ മാതൃക കാണിക്കണം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2018 03:13 PM  |  

Last Updated: 29th January 2018 03:16 PM  |   A+A-   |  

 

കോഴിക്കോട്: ഖുര്‍ആന്‍ സുന്നത് സൊസൈറ്റി ഓഫീസില്‍ വെച്ച് ഒരു സ്ത്രീയുടെ മുന്‍കൈയില്‍ നടന്ന ഇന്ത്യയിലെ ആദ്യത്തെ ജുമുഅ നിസ്‌കാരത്തിനു നേതൃത്വം നല്‍കിയ ജാമിദ ടീച്ചറുടെ ശ്രമത്തെ പുരോഗമന മുസ്ലിം സംഘടനകള്‍ പോലും പിന്തുണക്കാന്‍ അറച്ചു നില്‍ക്കുമ്പോള്‍, ജാമിദ ടീച്ചറെ അഭിനന്ദിക്കാന്‍ രംഗത്തെത്തിയ കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പ്രധാന സംഘാടകനും മടവൂര്‍ വിഭാഗം സലഫി സഹകാരിയുമായ എ കെ അബ്ദുല്‍ഹക്കീമിന് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതൊടൊപ്പം സാംസ്‌കാരിക രംഗത്തെ ഉത്തരവാദിത്തം കൂടി താങ്കള്‍ നിറവേറ്റണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം ലുക്മാന്‍.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോഴിക്കോടും പരിസരത്തും സംഘടിപ്പിച്ച പലവിധ സാംസ്‌കാരിക പരിപാടികളിലൂടെ മികച്ച സംഘാടകന്‍ എന്ന പേര് സിദ്ധിച്ച ആളാണ് താങ്കള്‍. ആ നിലക്ക് താങ്കളുടെ കൂടി നേതൃത്വത്തില്‍ തുടക്കം കുറിച്ച, താങ്കള്‍ കൂടി പ്രധാന സഹകാരിയായ ബാലുശ്ശേരി വട്ടോളിയിലെ സലഫീ ജുമാമസ്ജിദില്‍ സമാനമായ ഒരു സംരംഭത്തിന് ആരംഭം കുറിക്കാനാവശ്യമായ പശ്ചാത്തലം ഒരുക്കിക്കൊണ്ടോ അല്ലെങ്കില്‍ ജാമിദ ടീച്ചറെ തന്നെ അവിടേക്കു ജുമുഅക്ക് നേതൃത്വം നല്‍കാന്‍ ക്ഷണിച്ചുകൊണ്ടോ ഇക്കാര്യത്തില്‍ താങ്കള്‍ മാതൃക കാണിക്കണം എന്നപേക്ഷിക്കുന്നു. സ്വന്തമായി ചെയ്യാന്‍ പറ്റുന്ന അത്തരം കാര്യങ്ങള്‍ ചെയ്തു മാതൃകകാണിക്കേണ്ടത് താങ്കളെപ്പോലുള്ള മികച്ച ഒരു സംഘാടകന്റെ ധാര്‍മ്മിക ബാധ്യത കൂടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോയെന്നും ലുക്മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

ഖുര്‍ആന്‍ സുന്നത് സൊസൈറ്റി ഓഫീസില്‍ വെച്ച് ഒരു സ്ത്രീയുടെ മുന്‍കൈയില്‍ നടന്ന ഇന്ത്യയിലെ ആദ്യത്തെ ജുമുഅ നിസ്‌കാരത്തിനു നേതൃത്വം നല്‍കിയ ജാമിദ ടീച്ചറുടെ ശ്രമത്തെ പുരോഗമന മുസ്ലിം സംഘടനകള്‍ പോലും പിന്തുണക്കാന്‍ അറച്ചു നില്‍ക്കുമ്പോള്‍, ജാമിദ ടീച്ചറെ അഭിനന്ദിക്കാന്‍ രംഗത്തെത്തിയ കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പ്രധാന സംഘാടകനും മടവൂര്‍ വിഭാഗം സലഫി സഹകാരിയുമായ എ കെ അബ്ദുല്‍ഹക്കീമിന് അഭിവാദ്യങ്ങള്‍. ഹക്കീമിനോട് ഒരു വാക്ക്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോഴിക്കോടും പരിസരത്തും സംഘടിപ്പിച്ച പലവിധ സാംസ്‌കാരിക പരിപാടികളിലൂടെ മികച്ച സംഘാടകന്‍ എന്ന പേര് സിദ്ധിച്ച ആളാണ് താങ്കള്‍. ആ നിലക്ക് താങ്കളുടെ കൂടി നേതൃത്വത്തില്‍ തുടക്കം കുറിച്ച, താങ്കള്‍ കൂടി പ്രധാന സഹകാരിയായ ബാലുശ്ശേരി വട്ടോളിയിലെ സലഫീ ജുമാമസ്ജിദില്‍ സമാനമായ ഒരു സംരംഭത്തിന് ആരംഭം കുറിക്കാനാവശ്യമായ പശ്ചാത്തലം ഒരുക്കിക്കൊണ്ടോ അല്ലെങ്കില്‍ ജാമിദ ടീച്ചറെ തന്നെ അവിടേക്കു ജുമുഅക്ക് നേതൃത്വം നല്‍കാന്‍ ക്ഷണിച്ചുകൊണ്ടോ ഇക്കാര്യത്തില്‍ താങ്കള്‍ മാതൃക കാണിക്കണം എന്നപേക്ഷിക്കുന്നു. സ്വന്തമായി ചെയ്യാന്‍ പറ്റുന്ന അത്തരം കാര്യങ്ങള്‍ ചെയ്തു മാതൃകകാണിക്കേണ്ടത് താങ്കളെപ്പോലുള്ള മികച്ച ഒരു സംഘാടകന്റെ ധാര്‍മ്മിക ബാധ്യത കൂടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതു ചെയ്യാതെ ഫെയ്‌സ്ബുക്കില്‍ ജാമിദ ടീച്ചറെ അഭിനന്ദിച്ചു മാറിനില്‍ക്കലല്ലല്ലോ താങ്കളെപ്പോലുള്ള ഒരു പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. എല്ലാ വിധ ഭാവുകങ്ങളും.