ബിനോയ് ദുബൈയിലുള്ളപ്പോള്‍ അറബി കേരളത്തില്‍ വന്ന് ബുദ്ധിമുട്ടുന്നതെന്തിനെന്ന് കോടിയേരി

ബിനോയ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ ഗള്‍ഫിലെ നിയമങ്ങള്‍ അനുസരിച്ച് നടപടിയുണ്ടാകട്ടെ - താനുമായി ഒരു ബന്ധവും ബിനോയിയുടെ ബിസിനിസില്ല.  വ്യക്തിപരമായ വിശദീകരണത്തിന് പാര്‍ട്ടി വേദി വേണ്ട
ബിനോയ് ദുബൈയിലുള്ളപ്പോള്‍ അറബി കേരളത്തില്‍ വന്ന് ബുദ്ധിമുട്ടുന്നതെന്തിനെന്ന് കോടിയേരി

തുശൂര്‍: ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുഎഇ പൗരന്‍ മര്‍സൂക്കി വാര്‍ത്താ സമ്മേളനത്തിനായി കേരളത്തിലെത്തുന്നതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയ് ദുബൈയിലുള്ളപ്പോള്‍ അറബി എന്തിനാണ് കേരളത്തില്‍ വന്ന് ബുദ്ധുമു്ട്ടുന്നതെന്ന് കോടിയേരി ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിരുന്നു കോടിയേരിയുടെ പ്രതികരണം

ബിനോയിയുടെ പണമിടപാട് സംബന്ധിച്ച് തന്റെ മുന്നില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ബിനോയ് ബിനോയിയുടെ നിലപാട വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ താനെന്തെങ്കിലും അഭിപ്രായം പറയേണ്ടതില്ല. ബിനോയ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ ഗള്‍ഫിലെ നിയമങ്ങള്‍ അനുസരിച്ച് നടപടിയുണ്ടാകട്ടെയന്നും കോടിയേരി പറഞ്ഞു. താനുമായി ഒരു ബന്ധവും ബിനോയിയുടെ ബിസിനിസില്ല. ഈ ഇടപാടുകാരനുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും വ്യക്തിപരമായ വിശദീകരണത്തിനായി പാര്‍ട്ടി വേദി ഉപയോഗിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com