വടയമ്പാടി: ചുറ്റുമതില്‍ കെട്ടിയത് രാത്രിയിലെ മദ്യപാനം അവസാനിപ്പിക്കാനെന്ന് ക്ഷേത്ര ഭാരവാഹികള്‍

വടയമ്പാടി: ചുറ്റുമതില്‍ കെട്ടിയത് രാത്രിയിലെ മദ്യപാനം അവസാനിപ്പിക്കാനെന്ന് ക്ഷേത്ര ഭാരവാഹികള്‍

വടയമ്പാടി: ചുറ്റുമതില്‍ കെട്ടിയത് രാത്രിയിലെ മദ്യപാനം അവസാനിപ്പിക്കാനെന്ന് ക്ഷേത്ര ഭാരവാഹികള്‍

കൊച്ചി: വടയമ്പാടി ഭജനമഠത്തിനു ചുറ്റുമതില്‍ കെട്ടിയത് ക്ഷേത്രപറമ്പ് ശുദ്ധിയോടെ നിലനിര്‍ത്താനും രാത്രി നടക്കുന്ന മദ്യപാനവും മറ്റും  അവസാനിപ്പിക്കാനുമാണെന്ന് ക്ഷേത്ര ഭാരവാഹികള്‍. ദലിത് വിഭാഗങ്ങളുടെ സമ്മതത്തോടെ മാത്രമേ ഇനി മതില്‍ പണിയൂ എന്നും അവര്‍ വ്യക്തമാക്കി.

രാത്രി നടക്കുന്ന മദ്യപാനവും മറ്റും  അവസാനിപ്പിക്കാനാണ് ചുറ്റുമതില്‍ കെട്ടിയത്. ഇതിനു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. കേസ് നടക്കുന്ന സമയത്ത് മതില്‍ പണിയുന്നതിന് തടസം നില്‍ക്കില്ലെന്നു കോടതിയില്‍ പറഞ്ഞവര്‍ തന്നെയാണ് കഴിഞ്ഞ വര്‍ഷം ക്ഷേത്രമതില്‍ തകര്‍ക്കാന്‍ മുന്നില്‍ നിന്നത്. ഈ സംഭവം ജനങ്ങളില്‍ വിഭാഗീയത വളര്‍ത്താന്‍ ചിലര്‍ ഉപയോഗിക്കുകയാണെന്നും ക്ഷേത്ര ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ക്ഷേത്ര ഭൂമിക്കു പട്ടയം ലഭിച്ചിട്ടുണ്ട്. പുറമ്പോക്കാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്ന ക്ഷേത്രമാണ് ഇതെന്നും അവര്‍ പറഞ്ഞു. 

മൈതാനത്ത് ദലിതരുടെ പതിയുണ്ടായിരുന്നു എന്ന വാദം ശരിയല്ല. ക്ഷേത്രഭൂമിയൂടെ പട്ടയം റദ്ദാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ബി രമേശ് കുമാര്‍, സെക്രട്ടറി എംഎസ് അനില്‍കുമാര്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com