സുകുമാരക്കുറിപ്പിനെ പിടികിട്ടിയില്ലെങ്കിലെന്താ ചാക്കോയുടെ ഭാര്യയെ കാണാന്‍ ഭാസ്‌കരപിള്ള എത്തി;കൈയിലെ രക്തക്കറ കഴുകിക്കളഞ്ഞ കൂടിക്കാഴ്ച

കൊലചെയ്യപ്പെട്ട ചാക്കോയുടെ ഭാര്യ ശാന്തമ്മ ഭാസ്‌കരപിള്ളയ്ക്ക് 34 വര്‍ഷങ്ങള്‍ക്ക് ശേഷം മാപ്പ് നല്‍കിയിരിക്കുകയാണ്
സുകുമാരക്കുറിപ്പിനെ പിടികിട്ടിയില്ലെങ്കിലെന്താ ചാക്കോയുടെ ഭാര്യയെ കാണാന്‍ ഭാസ്‌കരപിള്ള എത്തി;കൈയിലെ രക്തക്കറ കഴുകിക്കളഞ്ഞ കൂടിക്കാഴ്ച

സുകുമാരക്കുറിപ്പ് എന്ന പിടികിട്ടാപ്പുള്ളിയെക്കുറിച്ച് അറിയാത്തവര്‍ ആരും കാണില്ല. ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഒരാളെ കൊലപ്പെടുത്തി നാടുവിട്ടുപോയ സുകുമാര കുറുപ്പിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍ കൊലപാതകത്തില്‍ കൂട്ടു പ്രതിയായിരുന്ന ഭാസ്‌കരപിള്ള ഇപ്പോള്‍ തന്റെ കൈയിലെ രക്തക്കറ കഴുകിക്കളഞ്ഞിരിക്കുന്നു. കൊലചെയ്യപ്പെട്ട ചാക്കോയുടെ ഭാര്യ ശാന്തമ്മ ഭാസ്‌കരപിള്ളയ്ക്ക് 34 വര്‍ഷങ്ങള്‍ക്ക് ശേഷം മാപ്പ് നല്‍കിയിരിക്കുകയാണ്. 

ചെങ്ങന്നൂര്‍ മലങ്കര കാത്തോലിക്ക പള്ളി മേടയിലായിരുന്നു അപൂര്‍വ കൂടിക്കാഴ്ച നടന്നത്. സുകുമാരക്കുറിച്ചിന്റെ ഭാര്യാസഹോദരി ഭര്‍ത്താവാണ് ഭാസ്‌കരക്കുറിപ്പ്. ചാക്കോ വധക്കേസില്‍ ഇയാള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിതുന്നു. ചാക്കോയുടെ മറ്റ് ബന്ധുക്കള്‍ക്കൊപ്പമെത്തിയാണ് ശാന്തമ്മ ഭാസ്‌കരപള്ളയെ കണ്ടത്. 

കൊലപാതകം ചെയ്യുമെന്ന് അറിയില്ലായിരുന്നെന്നും അറിയാതെ പെട്ടുപോയതായിരുന്നെന്നുമാണ് ഇയാള്‍ പറയുന്നത്. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം വന്ന് കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും പ്രതികരണം എന്തായിരിക്കും എന്ന് ഭയന്നാണ് കൂടിക്കാഴ്ച ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ച നടത്തണമെന്ന ശാന്തമ്മയുടൈ ആഗ്രഹം അറിഞ്ഞാണ് ഇയാള്‍ എ്ത്തിയത്.                                                                                                                                                                                                                                          

1984 ലാണ് റെപ്രസന്റേറ്റീവായ ചാക്കോയെ സുകുമാരക്കുറിപ്പ് കൊലചെയ്തത്. ഇന്‍ഷുഖറന്‍സ് തുക കൈക്കലാക്കാനായിരുന്നു ഇത്. പ്രധാന പ്രതിയായ സുകുമാരക്കുറിപ്പിനായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com