അഭിമന്യു ഒറ്റക്കുത്തില്‍ മരിച്ചെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപാതകം നടത്തിയത് പ്രൊഫഷണൽ സംഘം

ഇ​ട​തു​​നെ​ഞ്ചി​ലേ​റ്റ കു​ത്തി​ൽ ഹൃ​ദ​യം മു​റി​ഞ്ഞാ​ണ്​ അ​ഭി​മ​ന്യു മ​രി​ച്ച​തെ​ന്ന്​​ പ്രാ​ഥ​മി​ക പോ​സ്​​റ്റ്​​മോ​ർ​ട്ടം
അഭിമന്യു ഒറ്റക്കുത്തില്‍ മരിച്ചെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപാതകം നടത്തിയത് പ്രൊഫഷണൽ സംഘം


 കൊ​ച്ചി: എ​സ്.​എ​ഫ്.ഐ നേ​താ​വ്​ അ​ഭി​മ​ന്യു​വിന്റെ കൊ​ല​പാ​ത​ക​ത്തി​ന്​ പി​ന്നി​ൽ പ്ര​ഫ​ഷ​ന​ൽ സം​ഘ​മെ​ന്ന്​ പൊ​ലീ​സ് നി​ഗ​മ​നം. കൊ​ല​ന​ട​ത്തി​യ രീ​തി വി​ല​യി​രു​ത്തുമ്പോ​ൾ പ്ര​ഫ​ഷ​ന​ൽ സം​ഘ​ത്തി​ന​ല്ലാ​തെ ഇ​ത്ര വി​ദ​ഗ്​​ധ​മാ​യി കൃ​ത്യം നി​ർ​വ​ഹി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഡോ​ക്​​ട​ർ​മാ​രും പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം പു​റ​ത്തു​നി​ന്ന്​ എ​ത്തി​യ​വ​ർ കൊ​ല​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ത​ന്നെ​യാ​ണ്​ കു​ത്തി​യ​തെ​ന്ന്​​ സം​ശ​യി​ക്കു​ന്നു.

കു​ത്തേ​റ്റ അ​ഭി​മ​ന്യു നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​രി​ച്ചു. ഉ​ട​ൻ തൊ​ട്ട​ടു​ത്ത ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​േ​മ്പാ​ൾ ജീ​വ​നു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ട​തു​​നെ​ഞ്ചി​ലേ​റ്റ കു​ത്തി​ൽ ഹൃ​ദ​യം മു​റി​ഞ്ഞാ​ണ്​ അ​ഭി​മ​ന്യു മ​രി​ച്ച​തെ​ന്ന്​​ പ്രാ​ഥ​മി​ക പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നാ​ല്​ സെ.​മീ​റ്റ​ർ വീ​തി​യും ഏ​ഴ്​ സെ.​മീ​റ്റ​ർ നീ​ള​വു​മു​ള്ള ക​ത്തി​യാ​ണ്​ ഉ​പ​യോ​ഗി​ച്ച​ത്. യ​ഥാ​സ​മ​യം വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭി​ച്ചാ​ൽ​പോ​ലും ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​വി​ധം മാ​ര​ക​മാ​യി​രു​ന്നു മു​റി​വ്. ഒ​റ്റ​ക്കു​ത്തി​ന്​ ത​ൽ​ക്ഷ​ണം മ​രി​ക്കാ​ൻ മാ​ത്രം ശ​ക്​​ത​മാ​യ മു​റി​വേ​ൽ​പി​ക്ക​ണ​മെ​ങ്കി​ൽ അ​തി​വി​ദ​ഗ്​​ധ​മാ​യി ക​ത്തി പ്ര​യോ​ഗി​ക്കാ​ൻ അ​റി​യാ​വു​ന്ന ആ​ളാ​ക​ണ​മെ​ന്നും വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.  

പ​രി​ക്കേ​റ്റ്​ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ക​ഴി​യു​ന്ന അ​ർ​ജു​നെ​യും വ​ക​വ​രു​ത്തു​ക​ത​ന്നെ​യാ​യി​രു​ന്നു ആ​ക്ര​മി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ്​ സൂ​ച​ന. അ​ർ​ജു​​െൻറ ക​ര​ളി​ന്​ ഗു​രു​ത​ര മു​റി​വേ​ൽ​ക്കും​വി​ധ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ർ​ജു​​െൻറ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വ​രു​ന്നു​ണ്ടെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന അ​ർ​ജു​ൻ ഇ​ട​ക്കി​ടെ ഉ​റ്റ​സു​ഹൃ​ത്താ​യ അ​ഭി​മ​ന്യു​വി​​നെ തി​ര​ക്കു​ന്നു​ണ്ട്. മ​ര​ണ​വാ​ർ​ത്ത അ​റി​യി​ച്ചി​ട്ടി​ല്ല. ഏ​റെ ആ​ഗ്ര​ഹി​ച്ച്​ പ്ര​വേ​ശ​നം നേ​ടി​യ മ​ഹാ​രാ​ജാ​സി​ൽ​ത​ന്നെ പ​ഠ​നം തു​ട​ര​ണ​മെ​ന്നാ​ണ്​ അ​ർ​ജു​​െൻറ ആ​​ഗ്ര​ഹം. 

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന്​​ പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു. നോ​ർ​ത്ത്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ സം​ഘം ചേ​ർ​ന്ന്​ ഗൂ​ഢാ​ലോ​​ച​ന ന​ട​ത്തി​യ​താ​യി പൊ​ലീ​സി​ന്​ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com