കു​റ്റ്യാ​ടി ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

മൈ​സൂ​ർ സ്വ​ദേ​ശി കു​മാ​റാ​ണ് മ​രി​ച്ച​ത്. ക്ലീ​ന​റാ​യ ര​വി​ക്ക് അ​പ​ട​ക​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
കു​റ്റ്യാ​ടി ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു


കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി ചു​ര​ത്തി​ലെ മൂ​ന്നാം വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. മൈ​സൂ​ർ സ്വ​ദേ​ശി കു​മാ​റാ​ണ് മ​രി​ച്ച​ത്. ക്ലീ​ന​റാ​യ ര​വി​ക്ക് അ​പ​ട​ക​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

കൊ​ച്ചി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു താ​മ​ര​ശേ​രി ചു​ര​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ കു​റ്റ്യാ​ടി വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com