തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച രാവിലെ വരെ തുടരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 16ന് രാവിലെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആയേക്കും. അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തും മധ്യ,വടക്കന്‍ ഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഈ പ്രദേശങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ