അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ടോ? ജൂലൈ 31ന് അകം തിരിച്ചു കൊടുക്കണം, ഇല്ലെങ്കില്‍ പിടി വീഴും

അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ടോ? ജൂലൈ 31ന് അകം തിരിച്ചു കൊടുക്കണം, ഇല്ലെങ്കില്‍ പിടി വീഴും
അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ടോ? ജൂലൈ 31ന് അകം തിരിച്ചു കൊടുക്കണം, ഇല്ലെങ്കില്‍ പിടി വീഴും

കൊച്ചി:  മുന്‍ഗണനാ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റിയ അനര്‍ഹര്‍ ഈ മാസം മുപ്പത്തിയൊന്നിനകം തിരികെ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശം. എ.എ.വൈ (മഞ്ഞ കളര്‍) മുന്‍ഗണന (പിങ്ക് കളര്‍) റേഷന്‍കാര്‍ഡിന് അര്‍ഹതയില്ലാത്തിനാല്‍ ജൂലൈ 31 നകം തിരികെ ഏല്‍പ്പിക്കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അദ്ധ്യാപകര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍. ആദായ നികുതി നല്‍കുന്നവര്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ എ.എ.വൈ (മഞ്ഞ കളര്‍) മുന്‍ഗണന (പിങ്ക് കളര്‍) റേഷന്‍കാര്‍ഡിന് അര്‍ഹതയില്ലാത്തവരാണ്. 

റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ അംഗങ്ങള്‍ക്കും കൂടി മാസ വരുമാനം 25,000 മോ അതില്‍ അധികമോ ഉണ്ടെങ്കില്‍, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ അംഗങ്ങള്‍ക്കും കൂടി സ്വന്തമായി ഒരേക്കറിനു മേല്‍ ഭൂമി ഉണ്ടെങ്കില്‍.  റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്കു മുകളില്‍ വീടോ, ഫഌറ്റോ, കെട്ടിടങ്ങളോ വിദേശത്ത് ജോലിയോ, സ്വകാര്യ സ്ഥാപന ജോലിയില്‍ നിന്ന് 25000 മോ അതില്‍ അധികമോ വരുമാനമോ നാല് ചക്രവാഹനമോ ഉണ്ടെങ്കില്‍. 21 വയസിന് മുകളില്‍ പ്രായമായ ആണ്‍മക്കളുളള വിധവകള്‍ ഒന്നില്‍ കൂടുതല്‍ അംഗങ്ങളെ തൊഴില്‍ രഹിതര്‍ എന്ന്  നിലവിലെ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍. ഫഌറ്റില്‍ താമസിക്കുന്നവര്‍ എന്നിവരും അര്‍ഹരല്ല.

സംസ്ഥാനത്ത് ആകെ ഒന്നരകോടി കുടുംബങ്ങള്‍ക്കു മാത്രമേ മുന്‍ഗണന കാര്‍ഡ് ലഭിക്കുകയുളളൂ. സൗജന്യ റേഷന് അര്‍ഹതയുളള പാവപ്പെട്ട കുടുംബങ്ങള്‍ ഇപ്പോഴും ഒഴിവ് ഇല്ലാത്തതിനാല്‍ മുന്‍ഗണനാ പട്ടികയ്ക്ക് പുറത്താണ്. ആയതിനാല്‍ മുന്‍ഗണനപട്ടികയില്‍ നിന്നും സ്വയം ഒഴിവുവാന്‍ തയാറുളളവരും, അര്‍ഹതയില്ലാതെ എ.എ.വൈ മുന്‍ഗണന കാര്‍ഡുകള്‍ ലഭിച്ചിട്ടുളളവരെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുവാന്‍ തയാറുളളവരും ഓഫീസുമായി ബന്ധപ്പെടണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com