ആലപ്പുഴ: അപ്പര്‍കുട്ടനാട് മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ജാതി പരാമര്‍ശം നടത്തിയ നാട്ടുകാരോട് കയര്‍ത്ത് മന്ത്രി ജി.സുധാകരന്‍. ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുന്നത് ജാതി അടിസ്ഥാനത്തിലാണോയെന്ന ചോദ്യമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ജാതി തിരിച്ചല്ലെന്നും മേലില്‍ ജാതി പരാമര്‍ശം പാടില്ലെന്നും മന്ത്രി പറഞ്ഞു.
ജാതി പറഞ്ഞതിന് പിടിച്ച് ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും മേലാല്‍ ജി.സുധാകരനോട് ജാതി പറയരുതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലെ സന്ദര്‍ശനത്തിനുശേഷം ചക്കുളത്തുകാവില്‍നിന്ന് അടുത്ത ക്യാമ്പിലേക്ക് ബോട്ടില്‍ പോകാനെത്തിയപ്പോഴായിരുന്നു സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ