കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ട​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം; പദ്ധതി ചെലവ് 2310 കോടിയായി വെട്ടിച്ചുരുക്കി

കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം
കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ട​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം; പദ്ധതി ചെലവ് 2310 കോടിയായി വെട്ടിച്ചുരുക്കി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. അതേസമയം പ​ദ്ധ​തി ചെ​ല​വ് 2310 കോ​ടി രൂ​പ​യാ​യി വെ​ട്ടി​ക്കു​റ​ച്ചു. നേരത്തെ പദ്ധതി ചെലവിനായി 2577 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ഫ്ര​ഞ്ച് ഫ​ണ്ടിം​ഗ് ഏ​ജ​ന്‍​സി​യാ​യ എ​എ​ഫ്ഡി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ണ്ടാം​ഘ​ട്ട വി​ക​സ​നം. 

ക​ലൂ​ര്‍ നെ​ഹ്റു സ്റ്റേ​ഡി​യം മു​ത​ല്‍ ഇ​ന്‍​ഫോ പാ​ര്‍​ക്കു​വ​രെ 11.2 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന​താ​ണ് മെ​ട്രോ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​നു മു​ന്നോ​ടി​യാ​യി പാ​ത​യു​ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ന്നു​വ​രു​ക​യാ​ണ്. ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 189 കോ​ടി രൂ​പ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. 

ചെ​ല​വ് ഇ​പ്പോ​ള്‍ 2310 കോ​ടി​യാ​യി ചു​രു​ക്കി​യ​പ്പോ​ള്‍ കേ​ന്ദ്ര, സം​സ്ഥാ​ന ഓ​ഹ​രി 305.15 കോ​ടി​യാ​യി കു​റ​ഞ്ഞു. കേ​ന്ദ്ര സം​സ്ഥാ​ന ഓ​ഹ​രി​ത്തു​ക കു​റ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മൊ​ത്തം ചെ​ല​വ് വി​ഹി​ത​ത്തെ ഇ​തു ബാ​ധി​ക്കി​ല്ല. ഹ്ര​സ്വ​കാ​ല വാ​യ്പ 1270 കോ​ടി​യാ​യി ഉ​യ​ര്‍​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി 93.50 കോ​ടി​യാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com