റേഷന്‍ കാര്‍ഡ് അപേക്ഷ ശനിയാഴ്ച മുതല്‍ ഓണ്‍ലൈനില്‍, തിരുത്തല്‍ വരുത്താനും പേരുകള്‍ കൂട്ടിച്ചേര്‍ക്കാനും ഓണ്‍ലൈനില്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ റേഷന്‍ഡ് കാര്‍ഡിന് അപേക്ഷിക്കലും നിലവിലെ കാര്‍ഡില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും വരുത്തുന്നതും ശനിയാഴ്ച മുതല്‍ ഓണ്‍ലൈനില്‍. നേരത്തെ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. 

പുതിയ കാര്‍ഡിനുള്ള അപേക്ഷ, കാര്‍ഡില്‍ തിരുത്തല്‍ വരുത്തല്‍, പേരുകള്‍ കൂട്ടിച്ചേര്‍ക്കല്‍, സറണ്ടര്‍ ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. സ്വന്തമായി ഇ്ന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം, പരമാവധി അന്‍പതു രൂപയാണ് ഫീസ്. 

കാര്‍ഡുകള്‍ ഡിജിറ്റലാക്കുകയും എടിഎം മാതൃകയില്‍ പ്രവര്‍ത്തിക്കാവുന്ന സംവിധാനം കൊണ്ടുവരുകയും ചെയ്യുന്നതിനും ഭക്ഷ്യവകുപ്പ് പദ്ധതി തയാറാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡിനെ ആധാറുമായി ബന്ധപ്പെടുത്തിയുള്ള സംവിധാനം സപ്ലൈകോയിലും കൊണ്ടു വരും. ഇതുവഴി വിതരണത്തിലും വില്‍പ്പനയിലും സുതാര്യത കൊണ്ടുവരാനാണ് ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com