കത്തുവ സംഭവത്തില്‍ പ്രായശ്ചിത്തം; ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്താനെത്തിയ കെ.പി രാമനുണ്ണിയെ യുവമോര്‍ച്ച തടഞ്ഞു

കത്തുവയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബല്‍ത്സംഗം ചെയ്ത് കൊന്നതിനെ അപലപിച്ചുകൊണ്ട് ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തുമെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ രാമനുണ്ണി പറഞ്ഞിരുന്നു
കത്തുവ സംഭവത്തില്‍ പ്രായശ്ചിത്തം; ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്താനെത്തിയ കെ.പി രാമനുണ്ണിയെ യുവമോര്‍ച്ച തടഞ്ഞു

കണ്ണൂര്‍; കത്തുവ സംഭവത്തിന് പ്രായശ്ചിത്തമായി ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം ചെയ്യാനെത്തിയ എഴുത്തുകാരന്‍ കെ.പി രാമനുണ്ണിയെ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ ചിറക്കലിലെ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്തെത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിശ്വാസം വ്രണപ്പെടുത്തുന്നതാണ് നടപടി എന്നാരോപിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം.

ദൈവത്തിനെ പ്രസാദിപ്പിക്കാനായി ഒരു വ്യക്തി പ്രാര്‍ത്ഥനയോടെ ചെയ്യുന്ന ശയനപ്രദക്ഷിണം പത്രസമ്മേളനം നടത്തി കൊട്ടിഘോഷിച്ച് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് യുവമോര്‍ച്ചയുടെ നിലപാട്. രാമനുണ്ണി ജമായത്ത് ഇസ്ലാമിന്റെ സഹയാത്രികനാണെന്നും ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കത്തുവയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബല്‍ത്സംഗം ചെയ്ത് കൊന്നതിനെ അപലപിച്ചുകൊണ്ട് ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തുമെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ രാമനുണ്ണി പറഞ്ഞിരുന്നു. ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ്മ ചൈതന്യക്കൊപ്പം ശയനപ്രദക്ഷിണം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഹിന്ദു വിശ്വാസികളുടെ പ്രാര്‍ത്ഥനാ സ്ഥലത്തുവെച്ച് ഒരു മുസ്ലീം പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടതിനെതിരേ എല്ലാ ഹിന്ദു മത വിശ്വാസികളും രംഗത്തെത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com