'അവളാണ് തന്നെ പുറത്തെത്തിച്ചത്' ; ഇന്ദുവിനെ കുറിച്ച് വികാരാധീനനായി അറ്റ്‌ലസ് രാമചന്ദ്രന്‍

തന്റെ ബിസിനസില്‍ ഭാര്യ ഇടപെട്ടിരുന്നെങ്കില്‍ ഒരുപക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നുവെന്ന് ജയില്‍ മോചിതനായ കേരള വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍
'അവളാണ് തന്നെ പുറത്തെത്തിച്ചത്' ; ഇന്ദുവിനെ കുറിച്ച് വികാരാധീനനായി അറ്റ്‌ലസ് രാമചന്ദ്രന്‍

കൊച്ചി: തന്റെ ബിസിനസില്‍ ഭാര്യ ഇടപെട്ടിരുന്നെങ്കില്‍ ഒരുപക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നുവെന്ന് ജയില്‍ മോചിതനായ കേരള വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍.തന്നെ മോചിപ്പിച്ചതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത്  ഭാര്യ ഇന്ദുവിനോടാണ് .ഒരു ചെക്കില്‍ എവിടെ ഒപ്പിടണമെന്ന് പോലും അറിയാതിരുന്ന ഭാര്യ ,അവളാണ് തന്നെ പുറത്തെത്തിച്ചതിന് കൂടുതല്‍ സഹായിച്ചതെന്നും രാമചന്ദ്രന്‍ പറഞ്ഞു.

തന്റെ ശിഷ്ടജീവിതം ഇന്ദുവിനുവേണ്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ വിലമതിക്കുന്ന ഡയമണ്ടെല്ലാം കുറഞ്ഞ വിലയ്ക്കു വില്‍ക്കേണ്ടി വന്നു. ജീവനക്കാര്‍ക്കുള്ള ശമ്പളവും ഗ്രാറ്റുവിറ്റിയുമൊക്കെ തീര്‍ക്കാനായിരുന്നു അത്. അപ്പോള്‍ കമ്പനിക്ക് ജനറല്‍ മാനേജര്‍ പോലും ഇല്ലായിരുന്നു. എല്ലാവരും വിട്ടുപോയിരുന്നു. ഇന്ദുവാണ് ആസമയം സധൈര്യം നേരിട്ടത്. താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ടില്ല എന്നത് ഭാഗ്യമാണ്. മാധ്യങ്ങളെല്ലാം പലതരം വാര്‍ത്തകള്‍ ചമച്ചു. അപ്പോഴെല്ലാം ഇന്ദു വിളിക്കും. ധൈര്യം പകരും. ഇതെല്ലാംപുറത്തിറങ്ങിയാല്‍ തീരുന്ന പ്രശ്‌നങ്ങളല്ലേ എന്നു ചോദിക്കും. ഒരു ദിവസം കുറഞ്ഞത് 10 തവണയെങ്കിലും ഇന്ദു വിളിക്കുമായിരുന്നു.

നന്നായി നടത്തിയിരുന്ന രണ്ട് ആശുപത്രികള്‍ വിറ്റു. ഒന്നില്‍ 1300ലധികം രോഗികളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലമുണ്ടായിരുന്നു.

ജയിലിലായ സമയത്ത് പുറത്തെ വെളിച്ചം കാണാന്‍ ഒരുപാട് കൊതിച്ചു. നമ്മളെ ഒരു ഫ്രീസറില്‍ അടച്ചുവച്ചതു പോലെ തോന്നുമായിരുന്നു. അത്രയ്ക്ക് തണുപ്പ്. സ്ഥാപനങ്ങളും വസ്തുക്കളുെമല്ലാം കുറഞ്ഞ വിലയ്ക്കാണല്ലോ വിറ്റുപോയത് എന്നാലോചിക്കുമ്പോള്‍ വിഷമമുണ്ട്. ഞാന്‍പുറത്തുണ്ടായിരുന്നെങ്കില്‍ എനിക്ക് സ്ഥാപനങ്ങളെല്ലാം വില്‍ക്കുമ്പോള്‍ കൂടുതല്‍ വിലയക്ക് വേണ്ടി വാദിക്കാന്‍ കഴിയുമായിരുന്നു. 

എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ചോറും പച്ചക്കറികളുമാണ്. അത് ജയലില്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഭക്ഷണകാര്യത്തില്‍ തൃപ്തനായിരുന്നു. തന്നെ പൊലീസ് കാണണമെന്നു മാത്രമാണ് ആദ്യം ആവശ്യപ്പെട്ടത്. അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല അറസ്റ്റു ചെയ്യുമെന്ന്. ഞാന്‍ ഒരിക്കലും ഒളിവിലായിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസ് വിളിച്ചപ്പോള്‍ സംശയം തോന്നിയില്ല.

ചാരത്തില്‍ നിന്ന് ഫീനികിസ് പക്ഷിയെപ്പോലെ തിരിച്ചുവരാന്‍ സാധിക്കും. മക്കളുടെ കാര്യം ഇനി അവര്‍ നോക്കിക്കോളും. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന് എനിക്കു ഉറച്ച വിശ്വാസമുണ്ട്. അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com