ഉരുള്‍പൊട്ടല്‍: സര്‍വകക്ഷി യോഗത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയെ കൈയേറ്റം ചെയ്യാന്‍ ശ്രമം

കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനിടെ അദ്ധ്യക്ഷനായ കാരാട്ട് റസാഖ് എം.എല്‍.എയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു
ഉരുള്‍പൊട്ടല്‍: സര്‍വകക്ഷി യോഗത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയെ കൈയേറ്റം ചെയ്യാന്‍ ശ്രമം

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനിടെ അദ്ധ്യക്ഷനായ കാരാട്ട് റസാഖ് എം.എല്‍.എയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ചെറിയ പരിക്കേറ്റ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യോഗത്തില്‍ സംസാരിക്കാന്‍ അനുമതി നിഷേധിച്ചെന്നാരോപിച്ച് ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിനിടയാക്കിയത്. സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികാര്‍ക്കും സംസാരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം യുവാക്കള്‍ ബഹളമുണ്ടാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. 

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് തങ്ങളാണെന്നും എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ അവഗണിക്കുകയാണെന്നുമായിരുന്നു അവരുടെ ആരോപണം. ഇതിനിടെ എം.എല്‍.എയും ചില ഉദ്യോഗസ്ഥരും പ്രത്യേകം ചര്‍ച്ച നടത്തിയതും യുവാക്കളെ പ്രകോപിപ്പിച്ചു. യോഗം ചേര്‍ന്ന ശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു കാരാട്ട് റസാഖിനെ യുവാക്കള്‍ തടഞ്ഞത്. ഇതോടെ പൊലീസ് ഇടപെട്ടു. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടാകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com