ദാസ്യപ്പണിക്കിടെ ഇങ്ങനെയും ചിലതുണ്ട്‌; എജി ഓഫീസില്‍ ഹോം ഗാര്‍ഡ് പെട്ടെന്നൊരു ദിവസം ലെയ്‌സണ്‍ ഓഫീസറായി

ഹോം ഗാര്‍ഡില്‍ സേവനമനുഷ്ഠിക്കവേ, വിരമിച്ച ഉദ്യോഗസ്ഥന് ആഭ്യന്തര വകുപ്പില്‍ ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കിയതാണ് ഇപ്പോള്‍ പുറത്തുവരുന്നത്
ദാസ്യപ്പണിക്കിടെ ഇങ്ങനെയും ചിലതുണ്ട്‌; എജി ഓഫീസില്‍ ഹോം ഗാര്‍ഡ് പെട്ടെന്നൊരു ദിവസം ലെയ്‌സണ്‍ ഓഫീസറായി

കൊച്ചി: പൊലീസിലെ ദാസ്യപ്പണി വിവാദം കൊഴുക്കുന്നതിനിടയില്‍ തന്നെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിച്ച് ഗുഡ് സര്‍വീസ് എന്‍ട്രിയും ജോലിക്കയറ്റവും നേടുന്നവരുടെ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഒന്നരവര്‍ഷം മുന്‍പ് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലുണ്ടായ സമാന സംഭവം ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഹോം ഗാര്‍ഡില്‍ സേവനമനുഷ്ഠിക്കവേ, വിരമിച്ച ഉദ്യോഗസ്ഥന് ആഭ്യന്തര വകുപ്പില്‍ ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കിയതാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2016 നവംബറിലാണ് ഹോം ഗാര്‍ഡായിരുന്ന പി ജി വേണുഗോപാലിനെ ആഭ്യന്തര വകുപ്പില്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചത്. അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം. നവംബര്‍ 26ന് ഇദ്ദേഹത്തെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചുകൊണ്ടുളള വിജ്ഞാപനം അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് പുറത്തിറക്കി. 

പൊലീസില്‍ നീണ്ടകാലം സേവനം അനുഷ്ഠിച്ച ശേഷമാണ് വേണുഗോപാല്‍ വിരമിച്ചത്. തുടര്‍ന്ന്  പൊലീസ് ഡിപ്പാര്‍ഡുമെന്റിന്റെ കീഴിലുളള ഹോംഗാര്‍ഡില്‍ ചേരുകയായിരുന്നു. തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ ലെയ്‌സണ്‍ ഓഫീസറായി ആഭ്യന്തരവകുപ്പ്നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com