മെട്രോയില്‍ ഇന്ന് സൗജന്യയാത്ര; എത്തിപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് യാത്രക്കാര്‍ 

കഴിഞ്ഞ വര്‍ഷം 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ 19നായിരുന്നു യാത്രക്കാരെ കയറ്റിയുള്ള യാത്ര ആരംഭിച്ചത്.
മെട്രോയില്‍ ഇന്ന് സൗജന്യയാത്ര; എത്തിപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് യാത്രക്കാര്‍ 

കൊച്ചി:  ഒന്നാം പിറന്നാള്‍ പ്രമാണിച്ച് ഇന്ന് കൊച്ചി മെട്രോയില്‍ സൗജന്യയാത്ര. രാവിലെ ആറിന് സര്‍വീസ് ആരംഭിക്കുന്നതുമുതല്‍ രാത്രി 10ന് അവസാനിക്കുന്നതുവരെ ആര്‍ക്കുവേണമെങ്കിലും എത്രതവണ വേണമെങ്കിലും സൗചന്യമായി യാത്രചെയ്യാം. കഴിഞ്ഞ വര്‍ഷം 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ 19നായിരുന്നു യാത്രക്കാരെ കയറ്റിയുള്ള യാത്ര ആരംഭിച്ചത്. 

മെട്രോ യാത്രയ്ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ മെട്രോ സ്‌റ്റേഷനുകളിലേക്ക് എത്തിതുടങ്ങി. മെട്രോ യാത്ര സുഖകരമായ
അനുഭവമാണെന്നും എന്നാല്‍ മെട്രോയിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തണമെന്നുമാണ് ഒന്നാം വാര്‍ഷികത്തിലും യാത്രികരുടെ നിര്‍ദ്ദേശം. 

ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇപ്പോഴുള്ള കൊച്ചി വണ്‍ കാര്‍ഡിനു പുറമേ മാസ പാസും ദിവസ പാസും ഏര്‍പ്പെടുത്തുമെന്നു മെട്രോ അധികൃതര്‍ അറിയിച്ചിരുന്നു.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികള്‍ കെഎംആര്‍എല്‍ ഒരുക്കിയിരുന്നു. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് ഇടപ്പള്ളി സ്‌റ്റേഷനില്‍ ആഘോഷ പരിപാടിയുമാണ് കെഎംആര്‍എല്‍ ഒന്നാം വാര്‍ശികത്തോടനുബന്ധിച്ച് ഒരുക്കിയത്. തുടക്കത്തിലുണ്ടായിരുന്നതിനേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ പതിനായിരത്തോളം വര്‍ധനയുണ്ടായെന്നും നഷ്ടം പകുതിയായി കുറഞ്ഞെന്നും കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com