ചെങ്ങന്നൂരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; വനിതാ നേതാവിനെ ഫോണില്‍ ശബ്ദം മാറ്റി വിളിച്ചു

ചെങ്ങന്നൂരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; വനിതാ നേതാവിനെ ഫോണില്‍ ശബ്ദം മാറ്റി വിളിച്ചു
ചെങ്ങന്നൂരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; വനിതാ നേതാവിനെ ഫോണില്‍ ശബ്ദം മാറ്റി വിളിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് എം ഇടതു സ്ഥാനാര്‍ഥിക്കു വോട്ടു തേടിയെന്ന ശബ്ദരേഖ പ്രചരിപ്പിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് നേതാവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേരള കോണ്‍ഗ്രസ് എം വനിതാ കൗണ്‍സിലറുടെ പരാതിയില്‍ വ്യാജ ശബ്ദ രേഖ പ്രചരിപ്പിച്ചതിനു കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലറെ പൊലീസ് അറസ്റ്റു ചെയ്തു. 

നഗരസഭ മുന്‍ ചെയര്‍പഴ്‌സന്‍ കൂടിയായ വത്സമ്മ ഏബ്രഹാമിന്റെ പരാതിയെ തുടര്‍ന്നു ചെങ്ങന്നൂര്‍ പുത്തന്‍കാവ് കാര്‍ത്തികപ്പള്ളി പീടികയില്‍ ജോസ് കെ.ജോര്‍ജിനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു മറ്റൊരാളുടെ മൊബൈല്‍ ഫോണില്‍ നിന്നു ജോസ് കെ ജോര്‍ജ് സ്വംമാറ്റി വത്സമ്മയോടു സംഭാഷണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിധിന്‍ ആണ് എന്നു പരിചയപ്പെടുത്തിയാണു ഫോണ്‍ ചെയ്തത്. ഫോണിന്റെ ഉടമയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണു തന്റെ ഫോണ്‍ വാങ്ങി ജോസ് കെ.ജോര്‍ജ് വത്സമ്മയെ വിളിക്കുകയായിരുന്നെന്നു മൊഴി നല്‍കിയത്. 

ശബ്ദശകലം പ്രചരിച്ചതിനെത്തുടര്‍ന്ന്, വിജയം ഉറപ്പായിരുന്ന ചെങ്ങന്നൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ വത്സമ്മയ്ക്കു തിരിച്ചടിയേറ്റു. വത്സമ്മ പിന്‍മാറുകയും രാജിവച്ച വൈസ് ചെയര്‍പഴ്‌സന്‍ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍ വീണ്ടും സ്ഥാനത്തെത്തുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com