അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതി വീടുവിട്ടു; യുവാവിനായി മീനച്ചിലാറ്റില്‍ തിരച്ചില്‍

കോട്ടയം:  ലോക കപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതി വീടുവിട്ട യുവാവിനായി തെരച്ചില്‍. ഏറ്റുമാനൂര്‍ സ്വദേശി ദിനു അലക്‌സ് എ്ന്ന മുപ്പതുകാരനാണ് ഇഷ്ട ടീം തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതി വീടുവിട്ടത്.

അര്‍ജന്റീന കളിയില്‍ തോറ്റതിലുള്ള മനോവിഷമം മൂലമാണു വീടു വിട്ടു പോകുന്നതെന്നു കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. 

മീനച്ചിലാറിന്റെ തൊട്ടടുത്താണ് ദിനുവിന്റെ വീട്. ഇവിടെ അഗ്‌നിശമന സേന പരിശോധന നടത്തുന്നുകയാണ്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com