പറളിയില്‍ കാട്ടാനക്കൂട്ടമിറങ്ങി, സ്‌കൂളുകള്‍ക്ക് അവധി 

വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് കയറ്റി വിടുവാനുള്ള ശ്രമം തുടരുകയാണ്
പറളിയില്‍ കാട്ടാനക്കൂട്ടമിറങ്ങി, സ്‌കൂളുകള്‍ക്ക് അവധി 

പറളി: പാലക്കാട് വീണ്ടും കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി. പാലക്കാട് പറളിയിലാണ് കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെട്ടത്. രണ്ട് കാട്ടാനകള്‍ കരയ്ക്ക് കയറാതെ പുഴയ്ക്ക് സമീപം നില്‍ക്കുകയാണ്. 

സംസ്ഥാന പാതയോരത്തോട് ചേര്‍ന്നുള്ള പുഴയിലാണ് ആനകള്‍ നില്‍ക്കുന്നത്. വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് കയറ്റി വിടുവാനുള്ള ശ്രമം തുടരുകയാണ്. ആന ഇറങ്ങിയതിനെ തുടര്‍ന്ന് പറളി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com