എറണാകുളം -അങ്കമാലി അതിരൂപതയുടെ സാമ്പത്തിക ഇടപാടില്‍ ഇടപെട്ട് വത്തിക്കാന്‍; രഹസ്യ റിപ്പോര്‍ട്ട് നല്‍കണം

സഭയെ സമൂഹത്തിന് മുന്നില്‍ അപഹസ്യരാക്കിയവരെ കണ്ടെത്തി നടപടി എടുക്കണം എന്നും വത്തിക്കാന്‍ നിര്‍ദേശിക്കുന്നു
എറണാകുളം -അങ്കമാലി അതിരൂപതയുടെ സാമ്പത്തിക ഇടപാടില്‍ ഇടപെട്ട് വത്തിക്കാന്‍; രഹസ്യ റിപ്പോര്‍ട്ട് നല്‍കണം

എറണാകുളം -അങ്കമാലി അതിരൂപതയുടെ സാമ്പത്തിക ഇടപാടില്‍ ഇടപെട്ട് വത്തിക്കാന്‍. സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് രഹസ്യ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 

സഭയെ സമൂഹത്തിന് മുന്നില്‍ അപഹസ്യരാക്കിയവരെ കണ്ടെത്തി നടപടി എടുക്കണം എന്നും വത്തിക്കാന്‍ നിര്‍ദേശിക്കുന്നു. എല്ലാ കാര്യങ്ങളുമായും ബന്ധപ്പെട്ട പ്രതിമാസ റിപ്പോര്‍ട്ട് വത്തിക്കാന് നല്‍കണം. 

അത്യാവശ്യ ഘട്ടങ്ങളില്‍ മാര്‍ ആലഞ്ചേരിയോട് ആലോചന നടത്താം. എന്നാല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കണമെന്നും വത്തിക്കാന്‍ നിര്‍ദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com