മൂന്നാറില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി; കയ്യേറ്റക്കാരേയും തടിവെട്ട് മാഫിയയേയും സഹായിക്കുന്നുവെന്ന് പ്രതിപക്ഷം

മൂന്നാറില്‍ ഗൃഹനിര്‍മ്മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ സര്‍ക്കാര്‍
മൂന്നാറില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി; കയ്യേറ്റക്കാരേയും തടിവെട്ട് മാഫിയയേയും സഹായിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മൂന്നാറില്‍ ഗൃഹനിര്‍മ്മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ സര്‍ക്കാര്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്നുള്ള ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന്  പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

മൂന്നാറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂപതിവ് ചട്ടങ്ങള്‍ക്കുള്ളില്‍  നിന്നുകൊണ്ട് പരമാവതി പട്ടയങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരെയും കര്‍ഷകരെയും ബുദ്ധിമുട്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്വന്തം പട്ടയഭൂമിയില്‍ വീട് വയ്ക്കാന്‍ പോലുമുള്ള അനുവാദമില്ലാതെ  മലയോര മേഖലയിലെ സാധാരണ ജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കയ്യേറ്റക്കാരെയും തടിവെട്ട് മാഫിയകളെയും സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ തെറ്റായ നയമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. റിസോര്‍ട്ട് മാഫിയക്ക് പ്രശ്മില്ല, വ്യാജ പട്ടയം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറിവര്‍ക്ക് പ്രശ്മില്ല. സ്വന്തം ഭൂമിയില്‍ വീട് വയ്ക്കാന്‍ ശ്രമിക്കുന്നവരാണ് പ്രശ്‌നത്തിലായതെന്നും ചെന്നിത്തല ആരോപിച്ചു. 

അതേസമയം ഗൃഹനിര്‍മ്മാണത്തിന് വില്ലേജ് ഓഫീസറുടെ എന്‍ഒസി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കില്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും നിലപാട് വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടിയെന്നും കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് നിബന്ധന ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com