മീന്‍ വെട്ടി; വീട്ടമ്മയുടെ സ്വര്‍ണ്ണമോതിരം വെള്ളിനിറമായി 

ഒന്നരഗ്രാം തൂക്കമുള്ള ആറുവര്‍ഷം മൂന്‍പ് വാങ്ങിയ മോതിരത്തിനാണ് നിറം മാറ്റം സംഭവിച്ചത്
മീന്‍ വെട്ടി; വീട്ടമ്മയുടെ സ്വര്‍ണ്ണമോതിരം വെള്ളിനിറമായി 

കോട്ടയം: പാചകത്തിനായി മീന്‍ വെട്ടിയ വീട്ടമ്മയുടെ സ്വര്‍ണമോതിരത്തിന്റെ നിറം മാറി. സ്വര്‍ണ മോതിരത്തിന്റെ നിറം മാറി വെള്ളിനിറമാകുകയായിരുന്നു. ഒന്നരഗ്രാം തൂക്കമുള്ള ആറുവര്‍ഷം മൂന്‍പ് വാങ്ങിയ മോതിരത്തിനാണ് നിറം മാറ്റം സംഭവിച്ചത്. ചങ്ങനാശ്ശേരി നാലുകോടി ആനിക്കുടിയില്‍ റോസമ്മ പാചകം ചെയ്യുന്നതിന് മീന്‍ വെട്ടിയപ്പോഴാണ് മോതിരത്തിന്റെ നിറം മാറിയത്. 

നിറവ്യത്യാസത്തിന് കാരണമായ മീനിന്റെ സാംപിള്‍ സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ തന്നെ എന്താണ് ഇതിന് കാരണമായതെന്ന് കണ്ടെത്താനാകില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ചൂര മീന്‍ വൃത്തിയാക്കുന്നതിനിടയിലാണ് റോസമ്മയുടെ സ്വര്‍ണ്ണമോതിരത്തിന് നിറമാറ്റമുണ്ടായത്. മീന്‍ പാചകം ചെയ്തതിന് ശേഷമാണ് മോതിരത്തിന്റെ നിറം മാറിയത് ശ്രദ്ധയില്‍പെട്ടത്. ഇതേതുടര്‍ന്ന് തയ്യാറാക്കിവച്ച മീന്‍കറി നശിപ്പിച്ചു കളയുകയായിരുന്നു. ഇത് സമീപവാസികളെ അറിയിച്ചതിനെതുടര്‍ന്ന് ഇതേ വ്യാപാരിയില്‍ നിന്ന് മീന്‍ വാങ്ങിയ മറ്റുള്ളവരും കറി നശിപ്പിച്ചുകളഞ്ഞു.  

ഒരുമാസം മുന്‍പ് തിരുവല്ല പൊങ്ങന്താനത്തുള്ള ജെസി എന്ന വീട്ടമ്മയുടെ സ്വര്‍ണ്ണമോതിരങ്ങളും മീന്‍ വെട്ടുന്നതിനിടയില്‍ വെള്ളി നിറമായി മാറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com