'തേപ്പുകാരികളുടെ ശ്രദ്ധയ്ക്ക് പണിയറിയുന്ന മേശിരിമാര്‍ ഞങ്ങള്‍ക്കിടയിലുണ്ട്': ജൂനിയേഴ്‌സിന് ബലാത്സംഗ ഭീഷണിയുമായി പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഫഌക്‌സ്

പുതിയതായി ചേരാനെത്തുന്ന വിദ്യാര്‍ത്ഥികളെ  മര്‍ദിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പ്ലസ് ടു  വിദ്യാര്‍ത്ഥികളുടെ ഫഌക്‌സ്
'തേപ്പുകാരികളുടെ ശ്രദ്ധയ്ക്ക് പണിയറിയുന്ന മേശിരിമാര്‍ ഞങ്ങള്‍ക്കിടയിലുണ്ട്': ജൂനിയേഴ്‌സിന് ബലാത്സംഗ ഭീഷണിയുമായി പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഫഌക്‌സ്


കൊല്ലം: പുതിയതായി ചേരാനെത്തുന്ന വിദ്യാര്‍ത്ഥികളെ  മര്‍ദിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പ്ലസ് ടു  വിദ്യാര്‍ത്ഥികളുടെ ഫഌക്‌സ്. കൊല്ലം പതാരം ശാന്തിനികേതന്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് കുട്ടികളെ ഭീഷണിപ്പെടുക്കി ഫഌക്‌സ് വെച്ചിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ പൊലീസെത്തി ബോര്‍ഡുകള്‍ നീക്കം ചെയ്തു. 

പോണ്‍ താരത്തിന്റെ  ചിത്രം സഹിതമാണ് വിദ്യാര്‍ത്ഥികള്‍ ഫഌക്‌സ് വെച്ചിരിക്കുന്നത്. 'തേപ്പുകാരികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, പണിയറിയാവുന്ന മേശിരിമാര്‍ ഞങ്ങള്‍ക്കിടയിലുണ്ട്' എന്ന് രണ്ടാം വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ത്ഥികളുടെ ഫഌക്‌സില്‍ പറയുന്നു.ഇവിടെ കളിയിറക്കിയാല്‍ ചവിട്ടി നെഞ്ചിന്‍കൂട് പൊളിക്കുമെന്നും ബോര്‍ഡില്‍ ഭീഷണിയുണ്ട്. 

പ്ലസ് ടു സയന്‍സുകാരുടെ ഫഌക്‌സില്‍ പറയുന്നത് ഇങ്ങനെ: 'അണിഞ്ഞൊരുങ്ങി വരുന്ന പെണ്‍പിള്ളേരുടെ ശ്രദ്ധയ്ക്ക്, തേപ്പുപലകയുമായി വന്നാല്‍ പണിയറിയാവുന്ന മേശിരിമാര്‍ ഇവിടെയുണ്ട്'

സ്‌കൂളിന്റെ പ്രതിച്ഛായ മോശമാക്കാന്‍ വേണ്ടി ഒരു സ്വകാര്യ ട്യൂഷന്‍ ടീച്ചറാണ് ഈ ബോര്‍ഡുകള്‍ വാട്‌സ്അപ്പില്‍ ഷെയര്‍ ചെയ്തത് എന്നാണ് സ്‌കൂള്‍ മാനേജര്‍ ആരോപിക്കുന്നത്.പ്ലസ് ടു കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ പങ്കുണ്ടെന്നും എന്നാല്‍ പുറത്തുനിന്നുള്ളവര്‍ ഇടപെട്ടിട്ടുണ്ടെന്നും സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ശിവകുമാര്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കുമെന്നും പിടിഎ പ്രസിഡന്റ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് ശൂരനാട് പൊലീസ് വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com