ഡെങ്കിപ്പനി പരിശോധനയ്‌ക്കെന്ന പേരില്‍ മാസ്‌ക് ധരിച്ച് എത്തി; വീട്ടുകാരെ പുറത്താക്കി, അലമാരയിലെ വസ്ത്രവും മറ്റും വലിച്ചുവാരിയിട്ടു

ഡെങ്കിപ്പനി പരിശോധനയ്‌ക്കെന്ന പേരില്‍ മാസ്‌ക് ധരിച്ച് എത്തി; വീട്ടുകാരെ പുറത്താക്കി, അലമാരയിലെ വസ്ത്രവും മറ്റും വലിച്ചുവാരിയിട്ടു

ഓരോ വീടുകളിലും കയറി സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് വന്നതാണെന്നാണ് ഇവര്‍ പരിചയപ്പെടുത്തിയത്

കൊച്ചി; ഡെങ്കിപ്പനി പരിശോധിക്കാന്‍ എന്ന പേരില്‍ മൂന്നംഗ സംഘം വീടുകള്‍ കയറിയിറങ്ങി അലങ്കോലമാക്കി. തോപ്പുംപടി പ്യാരി ജംഗ്ഷനിലെ വേലിക്കെട്ടു പറമ്പിലെ വീടുകളാണ് അഞ്ജാത സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. മാസ്‌ക് ധരിച്ചെത്തിയ മൂന്നംഗ സംഘം ഡങ്കിപ്പനി പരിശോധന എന്ന പേരിലാണ് പ്രദേശത്ത് എത്തിയത്.

ഓരോ വീടുകളിലും കയറി സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് വന്നതാണെന്നാണ് ഇവര്‍ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് വീടുകളുടെ ഉള്ളില്‍ കയറി മുറികളില്‍ പരിശോധന നടത്തി. ഈ സമയം വീട്ടുകാരെല്ലാം പുറത്തിറക്കി നിര്‍ത്തിയായിരുന്നു പരിശോധന. അലമാരകളിലും മറ്റ് ഇരുന്നിരുന്ന പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം വലിച്ചു വാരിയിട്ടാണ് ഇവര്‍ പോകുന്നത്. ചെറിയ ഫോഗിങ് യന്ത്രം ഉപയോഗിച്ച് പുകഉയര്‍ത്തിക്കൊണ്ടാണ് പരിശോധന. 

ആറ് വീടുകളിലാണ് മൂന്നംഗ സംഘം പരിശോധന നടത്തിയത്. എന്നാല്‍ ചില വീടുകള്‍ ഇവരെ കയറാന്‍ അനുവദിച്ചില്ല, കൂടാതെ ഐഡന്റിന്റി കാര്‍ഡ് കാണിക്കാനും തയാറായില്ല. സംഭവം അറിഞ്ഞ് ആളുകള്‍ കൂടാന്‍ തുടങ്ങിയതോടെ മൂന്ന് പേരും സ്ഥലം കാലിയാക്കി. കൗണ്‍സിര്‍ കെ.കെ. കുഞ്ഞച്ചനാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇങ്ങനെ ഒരു പരിശോധനയെക്കുറിച്ച് അറിയില്ലെന്നാണ് സമീപത്തുള്ള ആശുപത്രി അധികൃതര്‍ പറയുന്നത്. ഇപ്രകാരം ആരെയും തങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. മൂന്നംഗ സംഘത്തിന് വേണ്ടിയുള്ള പൊലീസിന്റെ തിരച്ചില്‍ ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com