കൊച്ചി: ഗൃഹലക്ഷ്മിയിലെ മുലയൂട്ടുന്ന ജിലു ജോസഫിന്റെ കവര്‍ ചിത്രത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ച ബിബിസിയിലും വാര്‍ത്തയായി. കവര്‍ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചയാണ് വാര്‍ത്തയായിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമയായാണ് ഒരു മാഗസിന്‍ മുലയൂട്ടുന്ന അമ്മയുടെ കവര്‍ ചിത്രം കൊടുക്കുന്നത് എന്നാണ് ബിബിസി വിലയിരുത്തല്‍.
മുലയൂട്ടുന്ന ജിലു ജോസഫ് അമ്മയല്ലെന്നും മാസിക സെര്‍ക്കുലേഷന്‍ കൂട്ടാന്‍ നടത്തിയ പരസ്യമാണ് ഇതെന്നും ആരോപിച്ച് ഒരുകൂട്ടം രംഗത്ത് വന്നപ്പോള്‍ വിപ്ലവകരമായ മാറ്റമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി മറ്റൊരുകൂട്ടം രംഗത്തെത്തി.
ഒരു പുതിയ മാറ്റത്തിനായുള്ള ക്യമ്പയിന് വേണ്ടിയാണ് തങ്ങള്‍ ഇങ്ങനെയൊരു കവര്‍ കൊടുത്തത് എന്നാണ് ഗൃഹലക്ഷ്മി എഡിറ്റര്‍ പറയുന്നത് എന്ന് ബിബിസി പറയുന്നു.
ഈ കവര്‍ പേജ് ഒരു വലിയ കുതിച്ചു ചാട്ടമാണ് എന്നുള്ള എഴുത്തുകാരന്‍ സക്കറിയയുടെ അഭിപ്രായവും അനുകൂലിച്ചും പ്രകികൂലിച്ചുമുള്ള മറ്റു പ്രമുഖരുടെ അഭിപ്രായവും ബിബിസി നല്‍കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ