യഥാര്‍ഥ ഇടതുപക്ഷം ഞങ്ങളാണ്: കാനം രാജേന്ദ്രന്‍; കോണ്‍ഗ്രസിനെ ഒഴിച്ചു നിര്‍ത്തി ഫാസിസത്തിനെതിരെ യുദ്ധം സാധ്യമല്ല

ഇസ്മായിലിനോട് ചെയ്തത് അനീതിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്,അനീതിയൊന്നും അദ്ദേഹത്തോട് കാട്ടിയിട്ടില്ലെന്ന് കാനം പറഞ്ഞു.
യഥാര്‍ഥ ഇടതുപക്ഷം ഞങ്ങളാണ്: കാനം രാജേന്ദ്രന്‍; കോണ്‍ഗ്രസിനെ ഒഴിച്ചു നിര്‍ത്തി ഫാസിസത്തിനെതിരെ യുദ്ധം സാധ്യമല്ല

മലപ്പുറം: യഥാര്‍ഥ ഇടതുപക്ഷം ഞങ്ങളാണ് എന്നാണ് വിശ്വസിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേനന്ദ്രന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശനം. സിപിഐ വലതുപക്ഷ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് ഉത്തരമായി, കോണ്‍ഗ്രസുമായി ചേരുന്നുവെന്ന പ്രശ്‌നം വെച്ചാണെങ്കില്‍ ആരാണ് ആദ്യം അത് ചെയ്തത്? ഒന്നാം യുപിഎ ഉണ്ടാക്കിയത് തന്നെ ആരാണ്? കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചവരാണ് ഞങ്ങള്‍. യഥാര്‍ഥ ഇടതുപക്ഷം ഞങ്ങളാണെന്നാണ് വിശ്വസിക്കുന്നത്, അദ്ദേഹം പറഞ്ഞു. 

ഞങ്ങള്‍ മറ്റൊരു പാര്‍ട്ടിയില്‍ ഇടപെടാറില്ലെന്നും തിരിച്ച് അതിന് ശ്രമിച്ചാല്‍ അതിന് അനുവദിക്കുകയുമില്ല എന്നും അദ്ദേഹം പറഞ്ഞു. 

ഇസ്മായിലിനോട് ചെയ്തത് അനീതിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്,അനീതിയൊന്നും അദ്ദേഹത്തോട് കാട്ടിയിട്ടില്ലെന്ന് കാനം പറഞ്ഞു. അദ്ദേഹത്തിന് പരാതിയുണ്ടെങ്കില്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. കെ.ഇ ഇസ്മായിലിനെതിരെ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളതു മുഴുവന്‍ കമ്മീഷന്‍ കണ്ടെത്തലുകളല്ലെന്നും ദേശീയ നിര്‍വാഹക സമിതി അംഗമായ അദ്ദേഹത്തിന് എതിരെ കേന്ദ്ര നേതൃത്വത്തിന് ലഭിച്ച പരാതികള്‍ ഇങ്ങോട്ടയച്ചതാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് ഒരു മതേതര ജനാധിപത്യ പാര്‍ട്ടിയാണെന്നും അതിനെ ഒഴിച്ചു നിര്‍ത്തി ഇപ്പോഴത്തെ ഫാസിസസത്തിന് എതിരെയുള്ള രാഷ്ട്രീയ യുദ്ധം സാധ്യമല്ലെന്നും ത്രിപുരയിലെ ജനവിധി വിളിച്ചോതുന്നത് അതാണെന്നും കാനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com