സിപിഎമ്മിന്റെ സൈബര്‍ വിഭാഗത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന ഒരു പേരാണ് പോരാളി ഷാജി എന്നത്. സിപിഎം പ്രതിരോധത്തിലാകുന്ന വിഷയങ്ങളിലും സംഘപരിവാറിനെതിരെയുമൊക്കെ കടുത്ത ഭാഷയില്‍ പോസ്റ്റിട്ടാണ് പോരാളി ഷാജി സോഷ്യല്‍ മീഡിയയില്‍ ഫേമസായത്.
പലരും പോരാളി ഷാജിയുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. പലരും ഈ അക്കൗണ്ടിന് എതിരെ പരാതികളുമായി രംഗത്ത് വന്നിട്ടുമുണ്ട്. ഘടക കക്ഷിയായ സിപിഐയ്്ക്ക് നേരെയും പോരാളി ഷാജി കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
സിപിഎം സൈബര്‍ വിഭാഗത്തിന്റെ ചുവടുപിടിച്ച് പൊതുവേ മിതഭാഷികളെന്ന് വിലയിരുത്തുന്ന സിപിഐക്കാരും ഇപ്പോള്‍ ഒരു പോരാളി ഷാജി അക്കൗണ്ടുമായി രംഗത്ത് വന്നിരിക്കുകയാണ്. പാര്‍ട്ടിക്കെതിരെ വരുന്ന വിമര്‍ശനങ്ങളും മറ്റും പ്രതിരോധിക്കാനാണ് അക്കൗണ്ട്.
സിപിഎമ്മിന്റെ പോരാളി ഷാജിയുടെ പേരില്‍ ഗ്രൂപ്പുകളും പേജുകളും ഒക്കെയുണ്ട്. സിപിഐയുടെ പോരാളി ഷാജിക്ക് ഒരു അക്കൗണ്ട് മാത്രമേയുള്ളു.പോരാളി ഷാജി സിപിഐ എന്നാണ് അക്കൗണ്ടിന്റെ പേര്
സിപിഎമ്മിന്റെ പോരാളി ഷാജി മോഡലില്‍ തന്നെയാണ് സിപിഐയുടെ പോരാളി ഷാജിയും പോസ്റ്റുകള്‍ ഇടുന്നത്. സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുന്ന സിപിഐയുടെ പോരാളി ഷാജി നിലവില്‍ സിപിഎമ്മിന് എതിര കടുത്ത ആക്രമണം തുടങ്ങിയിട്ടില്ല. ത്രിപുരയില്‍ പ്രതിരോധത്തിലായ സിപിഎമ്മിന് നുരുപാധിക പിന്തുണയും സിപിഐയുടെ പോരാളി ഷാജി നല്‍കിയിട്ടുണ്ട്.
ഇനി രണ്ട് പോരാളി ഷാജിമാരും ചേര്‍ന്ന് ഫെയ്‌സ്ബുക്കില്‍ എന്തൊക്കെ വിപ്ലവങ്ങളാണ് ഉണ്ടാക്കുകയെന്ന് കാത്തിരുന്നു കാണണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ