നേതാക്കള്‍ക്ക് ജനങ്ങളിലേക്ക് ഇറങ്ങാന്‍ വയ്യ, ഷുഹൈബ് വധത്തില്‍ സമരം നിര്‍ത്തരുതായിരുന്നു, കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ കെ സുധാകരന്‍

നേതാക്കള്‍ക്ക് ജനങ്ങളിലേക്ക് ഇറങ്ങാന്‍ വയ്യ, ഷുഹൈബ് വധത്തില്‍ സമരം നിര്‍ത്തരുതായിരുന്നു, കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ കെ സുധാകരന്‍
നേതാക്കള്‍ക്ക് ജനങ്ങളിലേക്ക് ഇറങ്ങാന്‍ വയ്യ, ഷുഹൈബ് വധത്തില്‍ സമരം നിര്‍ത്തരുതായിരുന്നു, കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ കെ സുധാകരന്‍

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. നിരാഹാരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ സുധാകരന്‍ പറഞ്ഞു.

എട്ടു ദിവസം പിന്നിട്ട നിരാഹാര സമരം അവസാനിപ്പിക്കാന്‍ തനിക്കു താത്പര്യമില്ലായിരുന്നെന്ന് നിര്‍വാഹക സമിതിയില്‍ സുധാകരന്‍ പറഞ്ഞു. സമരം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. നേതൃത്വത്തിന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ വയ്യാത്തതാണ് ഇതിനു കാരണമെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

ചെറുപ്പക്കാരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ല. ഗാന്ധിയന്‍ സമരരീതി കൊണ്ട് ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാവില്ലെന്ന് സുധാകരന്‍ പറഞ്ഞു.

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുധാകരന്‍ നടത്തിവന്ന നിരാഹാര സമരം യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പിന്‍വലിച്ചത്. സമരം യുഡിഎഫ് ഏറ്റെടുക്കുകയാണെന്നും സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നുമാണ്, നിരാഹാരം അവസാനിപ്പിക്കാന്‍ സുധാകരനോടു നിര്‍ദേശിച്ചുകൊണ്ട് യുഡിഎഫ് വ്യക്തമാക്കിയത്. 

കണ്ണൂരില്‍ സുധാകരന്‍ നടത്തിയ നിരാഹാര സമരത്തിന് ഒപ്പം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ഷുഹൈബ് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയിരുന്നു. ഈ സമരവും യുഡിഎഫ് ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com