കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നീക്കം; മുഖ്യമന്ത്രി ഘടകക്ഷികളോട് അഭിപ്രായം തേടി

വയസ് 60 ആക്കാനാണ്  നീക്കം. അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പായി തീരുമാനം അറിയിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി
കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നീക്കം; മുഖ്യമന്ത്രി ഘടകക്ഷികളോട് അഭിപ്രായം തേടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം. വയസ് 60 ആക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പായി തീരുമാനം അറിയിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നാണ് ഘടകക്ഷികള്‍ മുഖ്യമന്ത്രിയെ അറിയിച്ചത്്

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ നയതീരുമാനം ആവശ്യമാണെന്നായിരുന്നു അന്ന് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം 60 ആക്കിയാല്‍ മറ്റു വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടി വരുമെന്ന ആവശ്യവും ഉയര്‍ന്നേ്ക്കും.

സര്‍ക്കാര്‍ ജീവനക്കാരുടേതു പോലെ  56 വയസ്സാണു കെഎസ്ആര്‍ടിസിയിലും പെന്‍ഷന്‍ പ്രായം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ ശേഷം സര്‍വീസില്‍ കയറിയവര്‍ക്ക്് 60 വയസ്സുവരെ തുടരാം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com