മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയുക്കാര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു

നോക്കു കൂലി വാങ്ങരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് സിഐടിയു.
മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയുക്കാര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു

ആലപ്പുഴ: നോക്കു കൂലി വാങ്ങരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് സിഐടിയു. വീടു പണിക്ക് എത്തിച്ച സിമന്റ് ലോറിയില്‍നിന്ന് ഇറക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെ കൈ സിഐടിയുക്കാര്‍ തല്ലിയൊടിച്ചു. കുമരകത്തെ ആംബുലന്‍സ് െ്രെഡവര്‍ ശ്രീകുമാരമംഗലം വായിത്ര ആന്റണിക്കാണ് മര്‍ദനമേറ്റത്. 

ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിനു സമീപത്താണ് ആന്റണിയുടെ വീട്. വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കായി ലോറിയില്‍ സിമന്റ് എത്തിച്ചിരുന്നു. ആന്റണിയും മകന്‍ ജോയലും ചേര്‍ന്ന് സിമന്റ് ഇറക്കുകയായിരുന്നു. ഇതിനിടെ സിഐടിയു പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി നോക്കുകൂലി ആവശ്യപ്പെട്ടു. 

 ലോഡ് ഇറക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. ഇത് വകവെക്കാതെ ലോഡ് ഇറക്കാന്‍ ആന്റണി തയാറായതോടെ ക്ഷുഭിതരായ പ്രവര്‍ത്തകര്‍ ലോറിയില്‍നിന്ന് ആന്റണിയെ വലിച്ചുതാഴെയിട്ടു. താഴെ വീണ ആന്റണിയെ മൂന്നുപേര്‍ ചേര്‍ന്ന് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തതായി മകന്‍ ജോയല്‍ കുമരകം പൊലീസില്‍ മൊഴി നല്‍കി.

അടുത്ത സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ കേരളം നോക്കുകൂലി മുക്ത സംസ്ഥാനമാകുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് വിവധ തൊഴിലാളി സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സ്വന്തം തൊഴിലാളി സംഘടന തന്നെ മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് അക്രമം നടത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com