കൊച്ചിയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍; ഭിന്നശേഷിയുള്ള മകന്റെ മൊഴിയില്‍ വൈരുദ്ധ്യം

ഞായറാഴ്ച രാത്രി കൊലപാതകം നടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം
കൊച്ചിയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍; ഭിന്നശേഷിയുള്ള മകന്റെ മൊഴിയില്‍ വൈരുദ്ധ്യം

കൊച്ചി: പുത്തന്‍വേലിക്കരയില്‍ അറുപതുകാരിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കര ഡേവിസിന്റെ ഭാര്യ മോളിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

മാനസിക വൈകല്യമുള്ള മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി കൊലപാതകം നടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ മൊഴിയാണ് മകനില്‍ നിന്നും പൊലീസിന് ലഭിക്കുന്നത്. മകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com