കൊച്ചി : കൊച്ചിയില്‍ ലസ്സി മൊത്ത വിതരണ കേന്ദ്രത്തില്‍ റെയ്ഡ്. വില്‍പ്പന നികുതി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഈ കേന്ദ്രത്തില്‍ നിന്നുമാണ് നഗരത്തിലെ മറ്റു കടകളിലേക്ക് ലസ്സി എത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ലസ്സി ഉണ്ടാക്കിയിരുന്നത്. തൈര് ഉപയോഗിച്ചായിരുന്നില്ല ലസ്സി നിര്‍മ്മിച്ചതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡില്‍ കൃത്രിമ തൈരുണ്ടാക്കാനുളള രാസപദാര്‍ത്ഥം കണ്ടെത്തിയതായും വിവരമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ