വീണ്ടും കൊടികുത്തി എഐവൈഎഫ്; ഇത്തവണ ഉടുമ്പിറങ്ങി മലയിലെ ഖനന മാഫിയക്കെതിരെ 

വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള ഭൂ മാഫിയ നീക്കത്തിനെതിരെ വീണ്ടും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എഐവൈഎഫ്.
വീണ്ടും കൊടികുത്തി എഐവൈഎഫ്; ഇത്തവണ ഉടുമ്പിറങ്ങി മലയിലെ ഖനന മാഫിയക്കെതിരെ 

കല്ലാച്ചി: വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള ഭൂ മാഫിയ നീക്കത്തിനെതിരെ വീണ്ടും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എഐവൈഎഫ്. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നുകിടക്കുന്ന ഉടുമ്പിറങ്ങി മലയില്‍ ഖനന നീക്കം സജീവമാണ്. ഇതിന്റെ ഭാഗമായി പ്രകൃതി ദത്തമായ നീര്‍ച്ചാല്‍ പൂര്‍ണമായും മണ്ണിട്ട് നികത്താനുള്ള ശ്രമമാണ് നടക്കുന്നത്. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന് എഐവൈഎഫ് നേതാക്കള്‍ പറഞ്ഞു. എഐവൈഎഫ് നാദാപുരം മണ്ഡലം കമ്മിറ്റി നേത്യത്വത്തില്‍ ഉടുമ്പിറങ്ങി മലയില്‍ സന്ദര്‍ശനം നടത്തിയ് പ്രവര്‍ത്തകര്‍ സമര പ്രഖ്യാപനം നടത്തി. 


ഖനന മേഖലയില്‍ നടന്ന പ്രഖ്യാപന യോഗത്തില്‍ എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി.ഗവാസ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി. സിപിഐ നാദാപുരം മണ്ഡലം കമ്മറ്റി അംഗം രാജു അലക്‌സ്, പി.കെ.ശശിഎന്നിവര്‍ പ്രസംഗിച്ചു

ഏപ്രില്‍ 3 ന് വിലങ്ങാട് ടൗണില്‍ ഉടുമ്പിറങ്ങി മല സംരക്ഷണ ശൃംഖല സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടി എ ഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും.സാമുഹ്യ രാഷ്ടീയ പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി.പി.ശ്രീജിത്ത്, എം.ടി.കെ. രജീഷ്, ടി.പി.ഷൈജു ,ലിനീഷ് അരുവിക്കര, അശ്വിന്‍ മനോജ്, വൈശാഖ് എന്നിവരും സന്ദര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com