മുഖ്യമന്ത്രി - ഗഡ്കരി കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ചയായില്ല 

മുഖ്യമന്ത്രി നല്‍കിയ നിവേദനങ്ങളിലും കീഴാറ്റൂരിലെ പ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല
മുഖ്യമന്ത്രി - ഗഡ്കരി കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ചയായില്ല 

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ചയായില്ല. മുഖ്യമന്ത്രി നല്‍കിയ നിവേദനങ്ങളിലും കീഴാറ്റൂരിലെ പ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് നിവേദനങ്ങളാണ് മുഖ്യമന്ത്രി ഗഡ്കരിക്ക് നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഗതാഗതമന്ത്രാലയത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചര്‍ച്ച നടത്തിയത്. 

തലപ്പാടി-നീലേശ്വരം ദേശീയപാത വികസനം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ പാത വികസനവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ വേഗത്തിലാക്കാനാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് ഭാരത് മാലാ പദ്ധതിയില്‍ നിര്‍മ്മിക്കാമെന്നും കേന്ദ്രം അറിയിച്ചു. കൊച്ചി കനാല്‍ നവീകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. 

പ്രതിഷേധം ശകത്മായ കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു. ദേശീയപാത വികസന അതോറിട്ടി ചെയര്‍മാനും ബദല്‍ സാധ്യതകളെക്കുറിച്ച് ആരായണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പിണറായി -ഗഡ്കരി കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ ചര്‍ച്ചയാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com