തിരുപ്പൂര്‍: ഈറോഡിനടുത്ത് ഊത്തുക്കുടിക്കു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വിജയന്‍പിള്ള, ശ്രീധരന്‍പിള്ള എന്നിവരാണു മരിച്ചത്. നാസിക്കില്‍നിന്ന് മാവേലിക്കരയിലേക്കു വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവറുള്‍പ്പെടെ മൂന്നു പേര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കായംകുളത്തു മാതാവിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വന്നതായിരുന്നു ഇവര്‍. മൃതദഹേങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ