മദനിക്ക് നാളെ മുതല്‍ എട്ടുദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി 

ബെംഗലൂരു സ്‌ഫോടന കേസില്‍ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബെംഗലൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍മദനിക്ക് മെയ് മൂന്നുമുതല്‍ പതിനൊന്നുവരെ കേരള സന്ദര്‍ശനം നടത്താന്‍ അനുമതി
മദനിക്ക് നാളെ മുതല്‍ എട്ടുദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി 

ബെംഗലൂരു: ബെംഗലൂരു സ്‌ഫോടന കേസില്‍ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബെംഗലൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍
മദനിക്ക് മെയ് മൂന്നുമുതല്‍ പതിനൊന്നുവരെ കേരള സന്ദര്‍ശനം നടത്താന്‍ അനുമതി.  പ്രത്യേക എന്‍ഐഎ കോടതിയാണ് അനുമതി നല്‍കിയത്. 

അര്‍ബുദ രോഗം ബാധിച്ച് അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയാണ് മദനി കോടതിയെ സമീപിച്ചത്. ഉമ്മയെ സന്ദര്‍ശിക്കല്‍ കൂടാതെ എറണാകുളം വെണ്ണലയിലുള്ള തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ സമ്മേളനത്തില്‍ പങ്കെടുക്കുകയും കേരള സന്ദര്‍ശന ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ ട്രസ്റ്റ് ചെയര്‍മാനായ ക്ഷേത്രമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com