ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോവളത്ത്  കൊല്ലപ്പെട്ട വിദേശവനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്‌കരിക്കണം 
ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോവളത്ത്  കൊല്ലപ്പെട്ട വിദേശവനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്നും മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവിട്ടു. 

അതേസമയം ലിഗയുടെ സംസ്‌കാരചടങ്ങുകള്‍ പുരോഗമിക്കുകയാണ്. തൈക്കാട് ശാന്തി കവാടത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം തന്നെ എത്തിയിട്ടുണ്ട്‌. മനുഷ്യാവകാശ കമ്മീഷന്റെ ഇത്തരത്തിലുള്ള ഉത്തരവ് കിട്ടിയിട്ടില്ലെന്ന്‌ മന്ത്രിമാരും ഉദ്യോഗസ്ഥരും പറഞ്ഞു

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം ദഹിപ്പിക്കരുതെന്ന ഉത്തരവ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഡിജിപിക്ക് കൈമാറിയതായും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com