കൊച്ചിക്കാര്‍ക്കിനി എസി ബോട്ട്: ക്ലിയോപാട്ര ഉടന്‍ സര്‍വീസ് ആരംഭിക്കും

ഒരാഴ്ച മുന്‍പ് ഗോവയില്‍ നിന്നാണ് ഈ ബോട്ട് കൊച്ചിയിലെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചിയുടെ വിനോദസഞ്ചാര മേഖല ലക്ഷ്യമിട്ട് പുതിയൊരു ബോട്ട് സര്‍വീസ് എത്തുന്നു, ക്ലിയോപാട്ര. താമസിയാതെ തന്നെ കൊച്ചിയുടെ അലകളില്‍ നീന്താന്‍ ക്ലിയോപാട്രയും രംഗത്തെത്തും. കെഎസ്‌ഐഎന്‍സിയുടെ കീഴില്‍ എറണാകുളം-ഫോര്‍ട്ടുകൊച്ചി റൂട്ടിലായിരിക്കും ക്ലിയോപാട്രയുടെ സര്‍വീസ്. 12 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോകുന്ന ഫാസ്റ്റ് ബോട്ടാണ് ക്ലിയോപാട്ര. 

ഒരാഴ്ച മുന്‍പ് ഗോവയില്‍ നിന്നാണ് ഈ ബോട്ട് കൊച്ചിയിലെത്തിയത്. 20 സീറ്റുകളുള്ള ഇതില്‍ തണുപ്പ് ആസ്വദിച്ച് യാത്രചെയ്യാനായി എസി. സൗകര്യവും പ്രത്യേക വിഐപി. ക്യാബിനും ഉണ്ട്. രണ്ട് ശൗചാലയങ്ങളും ഈ ബോട്ടിലുണ്ട്. 

സര്‍വീസിന് ഇറങ്ങാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ക്ലിയോപാട്ര. രജിസ്‌ട്രേഷന്‍ നടപടികളും അവസാനവട്ട പരിശോധനയും കഴിയുന്നതോടെ ഇവള്‍ കായല്‍പ്പരപ്പിലിറങ്ങും. ബയോ ടോയ്‌ലറ്റുകള്‍ ഉള്ളതിനാല്‍ത്തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷമായിരിക്കും ലൈസന്‍സ് ലഭിക്കുക. അവസാനവട്ട പരിശോധനയും കഴിഞ്ഞ് മേയ് അവസാനത്തോടെ നീലപ്പരപ്പില്‍ ഒഴുകുന്ന ഈ സുന്ദരി കൊച്ചിക്കാര്‍ക്ക് സ്വന്തമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com