ദിലീപിന്റെ അഭിഭാഷകന് മുന്നില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത മുന്‍ എസ്പി; മുന്‍കരുതല്‍ തേടി എ.വി.ജോര്‍ജ്‌

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്പി മറ്റൊരു കേസില്‍ പ്രതിയുടെ അഭിഭാഷകനില്‍ നിന്നും തനിക്കായി നിയമോപദേശം തേടുന്നത്
ദിലീപിന്റെ അഭിഭാഷകന് മുന്നില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത മുന്‍ എസ്പി; മുന്‍കരുതല്‍ തേടി എ.വി.ജോര്‍ജ്‌

കൊച്ചി: പൊലീസ് കസ്റ്റഡിയിലെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെതിരെ നിയമനടപടി ഉണ്ടായേക്കുമെന്ന വിലയിരുത്തലുകളാണ് ശക്തമാകുന്നത്. അതിനിടയില്‍ മുന്‍ കരുതല്‍ തേടി എ.വി.ജോര്‍ജ് സമീപിച്ചതും നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമീപിച്ച അഭിഭാഷകനെ തന്നെ എന്ന പ്രത്യേകതയുമുണ്ട്. 

ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന സൂചനയെ തുടര്‍ന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ എ.വി.ജോര്‍ജ് സമീപിച്ച് നിയമോപദേശം തേടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എ.വി.ജോര്‍ജിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടി പൊലീസ് സമീപിച്ചതും ഈ അഭിഭാഷകനെ തന്നെ. 

ഇപ്പോള്‍ തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടേണ്ടതുണ്ടോ, കേസില്‍ പ്രതിചേര്‍ക്കപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട വാദങ്ങള്‍, ചോദ്യം ചെയ്യലില്‍ സ്വീകരിക്കേണ്ട നിലപാട്, ജാമ്യമില്ലാ വകുപ്പുകള്‍ തനിക്കുമേല്‍ ചുമത്താന്‍ സാധ്യതയുണ്ടോ എന്നീ കാര്യങ്ങളാണ് എ.വി.ജോര്‍ജ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ സമീപിച്ച് ആരാഞ്ഞത്. 

വേണമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടാമെന്ന് എ.വി.ജോര്‍ജിനെ അഭിഭാഷകന്‍ അറിയിച്ചതായാണ് സൂചന. ഐപിസി 212, 201 വകുപ്പുകളായിരിക്കാം ജോര്‍ജിന് മേല്‍ ചുമത്തുക. ഇവ മൂന്നുവര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പ്രതിചേര്‍ക്കപ്പെട്ടാലും സ്റ്റേഷന്‍ ജാമ്യം ലഭിച്ചേക്കാം എന്ന് അഭിഭാഷകന്‍ ജോര്‍ജിനെ അറിയിച്ചതായും മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്പി മറ്റൊരു കേസില്‍ പ്രതിയുടെ അഭിഭാഷകനില്‍ നിന്നും തനിക്കായി നിയമോപദേശം തേടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com