‌പഴയ കെഎസ‌്ആർടിസിക്ക് പുതിയ രൂപം; ബസുകൾ ഇനി ഭക്ഷണശാലകളാകും 

കുടുംബശ്രീയുമായി സഹകരിച്ച‌് ഇത്തരം കെഎസ്ആർടിസികളെ കാന്റീനാക്കി മാറ്റും.  കെഎസ‌്ആർടിസി സ‌്റ്റാൻഡുകളിലും ഡിപ്പോകളിലും ടെർമിനലുകളിലും പഴയ ബസുകളിൽ ഇത്തരം കാന്റീനുകൾ പ്രവർത്തിക്കും
‌പഴയ കെഎസ‌്ആർടിസിക്ക് പുതിയ രൂപം; ബസുകൾ ഇനി ഭക്ഷണശാലകളാകും 

ഴയ കെഎസ‌്ആർടിസി ബസുകൾ കട്ടപ്പുറത്ത് ഉപേക്ഷിക്കുന്നതിന് പകരം ഇതാ പൂതിയൊരു നീക്കം. പ്രവർത്തനം നിലച്ച കെഎസ‌്ആർടിസി ബസുകളെ ഭക്ഷണശാലകളാക്കി മാറ്റുന്നതാണ് ഇത്. കുടുംബശ്രീയുമായി സഹകരിച്ച‌് ഇത്തരം കെഎസ്ആർടിസികളെ കാന്റീനാക്കി മാറ്റും.  കെഎസ‌്ആർടിസി സ‌്റ്റാൻഡുകളിലും ഡിപ്പോകളിലും ടെർമിനലുകളിലും പഴയ ബസുകളിൽ ഇത്തരം കാന്റീനുകൾ പ്രവർത്തിക്കും. 

കുടുംബ ശ്രീ അധികൃതരാണ് ഇത്തരത്തിലൊരു ആശയവുമായി രം​ഗത്തെത്തിയത്. ഇതു സംബന്ധിച്ച നിർദേശം നൽകികഴിഞ്ഞു.  ഉന്നതതല യോഗം ചേർന്ന‌് പദ്ധതി ആവിഷ‌്കരിക്കാനുള്ള നടപടി ഒരാഴ‌്ചയ‌്ക്കകം സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കുടുംബ ശ്രീയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് ഒരു മികച്ച നിർദേശമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.  തദ്ദേശ സ്വയംഭരണ വകുപ്പ‌് മന്ത്രി, ഗതാഗത മന്ത്രി, ട്രാൻസ‌്പോർട്ട‌് സെക്രട്ടറി, കെഎസ‌്ആർടിസി സിഎംഡി എന്നിവരുമായി കൂടിയാലോചിച്ചാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുക. 

പഴയ കെഎസ‌്ആർടിസി ബസുകളിൽ കാന്റീൻ നടത്തിപ്പ‌്,  ബസുകൾ വൃത്തിയാക്കൽ, കംഫർട്ട‌് സ‌്റ്റേഷൻ, എസി വിശ്രമകേന്ദ്രം,  സ‌്ത്രീകളുടെ മുലയൂട്ടൽ കേന്ദ്രം എന്നിവ അടക്കം ആറ‌് പദ്ധതികളടങ്ങിയ നിർദേശമാണ‌് കുടുംബ ശ്രീ എക‌്സിക്യൂട്ടീവ‌് ഡയറക്ടർ എസ‌് ഹരികിഷോറിന്റെ നേതൃത്വത്തിൽ കെഎസ‌്ആർടിസ‌ിക്ക‌് നൽകിയത‌്. ഈ നിർദ്ദേശങ്ങളെല്ലാം തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കകം ചേരുന്ന ഉന്നതതല യോ​ഗം ചർച്ച ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com