മംഗലാപുരത്ത് രണ്ടു പേര്‍ നിപ്പാ ലക്ഷണങ്ങളോടെ ആശുപത്രിയില്‍; ചികിത്സയിലുള്ളത് കേരളത്തിലേക്കു വന്നു പോയവര്‍

മംഗലാപുരത്ത് രണ്ടു പേര്‍ നിപ്പാ ലക്ഷണങ്ങളോടെ ആശുപത്രിയില്‍; ചികിത്സയിലുള്ളത് കേരളത്തിലേക്കു വന്നു പോയവര്‍
മംഗലാപുരത്ത് രണ്ടു പേര്‍ നിപ്പാ ലക്ഷണങ്ങളോടെ ആശുപത്രിയില്‍; ചികിത്സയിലുള്ളത് കേരളത്തിലേക്കു വന്നു പോയവര്‍

മംഗലാപുരം: കര്‍ണാടകയില്‍ രണ്ടു പേര്‍ നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍. സമീപ ദിവസങ്ങളില്‍ കേരളത്തിലേക്കു യാത്ര ചെയ്തവരാണ് ഇവരെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

എഴുപത്തിയഞ്ചു വയസുള്ള പുരുഷനും ഇരുപതുകാരിയായ സ്ത്രീയുമാണ് നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളതെന്ന് ജില്ലാ ആരോഗ്യ ഓഫിസര്‍ അറിയിച്ചു. സമീപ ദിവസങ്ങളില്‍ ഇവര്‍ കേരളത്തിലേക്കു വന്നിരുന്നു. നിപ്പാ വൈറസ് ബാധിച്ചവരുമായി ഇവര്‍ക്കു സമ്പര്‍ക്കമുണ്ടായതായാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇരുവര്‍ക്കും നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. രക്തസാംപിളുകള്‍ മണിപ്പാലില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരളത്തില്‍ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്നത് ഉള്‍പ്പെടെയുള്ള എട്ടു ജില്ലകളിലെ ഉദ്യോഗസ്ഥരോട് സംസ്ഥാന ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. 

കേരളത്തില്‍ വൈറസ്ബാധ കണ്ടെത്തിയ പശ്ചാത്തില്‍ തെലങ്കാനയുടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com