ചികിത്സാ ചെലവിന് പകരം മലയാളി യുവാവിന്റെ വൃക്ക മുറിച്ചുമാറ്റി; തമിഴ്‌നാടിനോട് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

വാഹനാപകടത്തേത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ആനന്തരീകാവയവങ്ങള്‍ അനുവാദമല്ലാതെ സ്വകാര്യ ആശുപത്രി തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്
ചികിത്സാ ചെലവിന് പകരം മലയാളി യുവാവിന്റെ വൃക്ക മുറിച്ചുമാറ്റി; തമിഴ്‌നാടിനോട് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

സേലം;  വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മലയാളി ആദിവാസി യുവാവിന്റെ വൃക്കകള്‍ മുറിച്ചുമാറ്റിയതായി ബന്ധുക്കളുടെ പരാതി. സംഭവം വിവാദമായതോടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്തയച്ചു. വൈദ്യശാസ്ത്ര ധര്‍മങ്ങള്‍ക്ക് നിരക്കാത്തതും ക്രൂരവുമായ ഈ നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മറ്റ് മൂന്നുപേര്‍ക്ക് വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.  

വാഹനാപകടത്തേത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ആനന്തരീകാവയവങ്ങള്‍ അനുവാദമല്ലാതെ സ്വകാര്യ ആശുപത്രി തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. സേലത്ത് നടന്ന വാഹനാപകടത്തിലാണ് മീനാക്ഷിപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകന്‍ മണികണ്ഠന് (24) ഗുരുതരമായി പരുക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ െ്രെഡവറടക്കം ഏഴുപേരെ തൊട്ടടുത്ത ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി 120 കിലോമീറ്റര്‍ അകലെയുള്ള വിനായക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളായ മണികണ്ഠന് മസ്തിഷ്‌കമരണം സംഭവിച്ചതായി 22നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

മൂന്നുലക്ഷം രൂപയാണ് ചികിത്സാച്ചെലവായി ആശുപത്രിയധികൃതര്‍ ആവശ്യപ്പെട്ടത്. മൃതദേഹം മീനാക്ഷിപുരത്ത് എത്തിക്കാന്‍ 25,000 വേറെയും ആവശ്യപ്പെട്ടു. കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ചില കടലാസുകളില്‍ ഒപ്പിടുവിച്ച് വാങ്ങിക്കുകയും വൃക്ക മുറിച്ചെടുക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്നാണ് മൃതദേഹം വിട്ടുനല്‍കിയത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള രേഖകള്‍ ബന്ധുക്കള്‍ക്ക് നല്‍കിയില്ല. 

പരിക്കേറ്റ് ചികിത്സയിലുള്ളയാള്‍ക്ക് അടിയന്തരമായി രണ്ടുലക്ഷം ചികിത്സാച്ചെലവായി അടയ്ക്കണമെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ.യുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എയാണ് മന്ത്രി എ.കെ. ബാലനേയും സേലം കളക്റ്ററേയും ബന്ധപ്പെട്ടത്. മന്ത്രി ബാലനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മണികണ്ഠന്റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ധാരണയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com