നിപ്പാ വൈറസ്: സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചാല്‍ കനത്ത ശിക്ഷാ നടപടി; ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം

നിപ്പാ രോഗബാധയുടെ പശ്ചാതലത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കോ രോഗികളുടെ ബന്ധുക്കള്‍ക്കോ യാത്ര നിഷേധിച്ചാല്‍ ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാകും
നിപ്പാ വൈറസ്: സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചാല്‍ കനത്ത ശിക്ഷാ നടപടി; ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം

കോഴിക്കോട്: നിപ്പാ രോഗബാധയുടെ പശ്ചാതലത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കോ രോഗികളുടെ ബന്ധുക്കള്‍ക്കോ യാത്ര നിഷേധിച്ചാല്‍ ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാകും. പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്ക് ജോയിന്റ് ആര്‍ടിഒമാര്‍ക്ക് ഉത്തരമേഖല ട്രാന്‍സ്‌പോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. നിപ്പാ ഭീതിയെത്തുടര്‍ന്ന് പേരാമ്പ്ര മെഡിക്കല്‍ കോളജ് ജീവനക്കാരെ ബസില്‍ നിന്ന് ഇറക്കിവിട്ടത് വലിയ വിവാദമായിരുന്നു.

മറ്റ് വാഹനങ്ങളില്‍ ജീവനക്കാരെ കയറ്റാന്‍ തയ്യാറായില്ല. രോഗികളെ പരിചരിച്ചതിന് പിന്നാലെ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകുന്നതെന്നാണ് ചിലരുടെ ന്യായീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com